Kerala

    • മുൻ ഭാര്യയെ കുടുക്കാൻ കാറിൽ മയക്കുമരുന്ന് വച്ച് പൊലീസിനു വിവരം നൽകി, ഗൂഡാലോചന പൊളിഞ്ഞു; മയക്കുമരുന്ന് വെച്ച സുഹൃത്ത് അറസ്റ്റിൽ

          കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ  ഗൂഡാലോചന വിഫലമായി.  സുല്‍ത്താന്‍ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ വച്ച യുവാവിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടി. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷയാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനും ഉള്ള ശ്രമം പൊലീസ് തുടങ്ങി. വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. തുടർന്നു ബത്തേരി …

      Read More »
    • കേരള എക്സ്പ്രസിന്റെ സമയത്തിൽ വീണ്ടും മാറ്റം

      തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45). ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാഷണല്‍ എന്‍ക്വയറി സിസ്റ്റം (NTES) മൊബൈല്‍ ആപ്പിലും വെബ്സെറ്റിലും ലഭ്യമാകും. അടുത്തിടെയും കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു.

      Read More »
    • മാതൃഭൂമി സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്

      കോഴിക്കോട്: മലയാള സാഹിത്യത്തില്‍ പകരംവെക്കാനില്ലാത്ത എഴുത്തുകാരനായ സക്കറിയയ്ക്ക് 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു അധ്യക്ഷനും സി. രാധാകൃഷ്ണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായുള്ള വിധിനിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മതേതരവും ജനാധിപത്യപരവുമായ ഒരു ലോകം പുലർന്നുകാണാൻ കടലാസിനു പുറത്തേക്കും തന്റെ വാക്കിനെ ആനയിച്ച ഈ വലിയ എഴുത്തുകാരന് ഈ വർഷത്തെ മാതൃഭൂമി പുരസ്കാരം സമർപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സമിതി നിരീക്ഷിച്ചു. കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ച സക്കറിയ ഡല്‍ഹിയില്‍ പ്രസാധന-മാധ്യമ രംഗങ്ങളില്‍ ഇരുപത് വർഷത്തോളം പ്രവർത്തിച്ചു. വിവിധ ശാഖകളിലായി അമ്ബതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.

      Read More »
    • ‘പുഷ്പനെ അറിയാമോ’ എന്ന ചോദ്യം, പിന്നാലെ അടിപൊട്ടി; ജനം ടിവിയുടെ ജനസഭയിൽ കൂട്ടയടി

      ഇടുക്കി: ജനം ടിവിയുടെ  ജനസഭയിൽ കൂട്ടയടി. എൻഡിഎ പ്രതിനിധി ശ്രീനഗരി രാജനെ ജനം കയ്യേറ്റം ചെയ്യുകയും കസേരകള്‍ വലിച്ചെറിയുകയും മറ്റും  ചെയ്തു. ഇന്നലെ രാത്രി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങള്‍.  ആരോഗ്യപരമായ ചർച്ചകള്‍ നടക്കവേ എൻഡിഎ പ്രതിനിധിയുടെ ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കർഷക സമരം, പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങളിൽ  ചർച്ച നടന്നുകൊണ്ടിരിക്കെ യായിരുന്നു അനവസരത്തിലുള്ള ചോദ്യം.പിന്നാലെ തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിമാറുകയായിരുന്നു. എൻഡിഎയ്‌ക്കായി ശ്രീനഗരി രാജൻ, യുഡിഎഫിനായി ജോയ് വെട്ടിക്കുഴി, എല്‍ഡിഎഫിനായി ബിആർ സജി എന്നിവരാണ് സംവാദ പരിപാടിയുടെ ഭാഗമായത്. ജനം ടിവി പ്രോഗ്രാം മേധാവി അനില്‍ നമ്ബ്യാരായിരുന്നു സംവാദ പരിപാടി നിയന്ത്രിച്ചിരുന്നത്.

      Read More »
    • കാസര്‍കോട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

      കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

      Read More »
    • സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടില്‍

      കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടില്‍.കൊല്ലം തേവലക്കര കരീച്ചികിഴക്കതില്‍ രമേശൻ മകള്‍ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്ബിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച്‌ തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാല്‍ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതല്‍ പ്രതി പല തവണകളായി താലി പൂജയ്‌ക്കെന്ന വ്യാജേന പണവും സ്വർണ്ണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ്ണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അമ്ബിളി കരുനാഗപ്പളളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് സിപിഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

      Read More »
    • വർക്കലയിൽ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

      വര്‍ക്കല: മണമ്ബൂരില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു.വിവാഹത്തിനു ശേഷം തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്ബിയിലാണ് ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

      Read More »
    • ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം  തന്നെ വിവരം അറിയിക്കുക-നമ്പർ 1930  

      കേരള പോലീസിന്റെ സന്ദേശം ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ   പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ  തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി  ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു.  ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു.…

      Read More »
    • തീപിടിത്തങ്ങൾ വർധിക്കുന്നു; ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

      വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. കാട്ടുതീയോടൊപ്പം ‘നാട്ടുതീ’യും…! റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്. തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക. ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. രാത്രിയിൽ തീയിടാതിരിക്കുക. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്ന്  തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക. സ്ഥാപനങ്ങൾക്കുചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന…

      Read More »
    • കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; എന്താണ് ഇ.ഡി ചെയ്യുന്നതെന്ന് ഹൈക്കോടതി

      കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി വിമര്‍ശനം. ഈ കേസില്‍ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ, അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതില്‍ കോടതി അനിഷ്ടം രേഖപ്പെടുത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളില്‍ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക്…

      Read More »
    Back to top button
    error: