February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് അദാനിയുടെ വരവ് വെല്ലുവിളിയല്ലെന്ന് ഐആർസിടിസി

        ട്രെയിൻമാൻ സ്വന്തമാക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് കൂടി ചുവടുറപ്പിക്കാനൊരുങ്ങുന്ന അദാനിഗ്രൂപ്പിന്റ് കടന്നുവരവ് വെല്ലുവിളിയില്ലെന്ന പ്രതികണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ഐആർസിടിസി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐആർസിടിസി കുത്തക തകർക്കുകയാണ് അദാനിഗ്രൂപ്പിന്റെ ലക്ഷ്യമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐആർസിടിസിയുടെ പ്രതികരണം. ട്രെയിൻമാനെ അദാനി എന്റർപ്രൈസസ് ഏറ്റെടുക്കുന്നത് ഐആർസിടിസിയെ ബാധിക്കില്ലെന്നും, തങ്ങൾക്ക് ഭീഷണിയാവില്ലെന്നുമാണ് ജയറാം രമേശിന്റെ ട്വീറ്റിനോടുള്ള ഐആർസിടിസി പ്രതികരണം. മാത്രമല്ല, ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും, ട്രെയിൻമാൻ ഓഹരി മാറ്റൽ പ്രശ്നമാകില്ലെന്നും, ട്രെയിൻമാൻ പങ്കാളികളിൽ ഒരാൾ മാത്രമായതിനാൽ, മറ്റേതെങ്കിലും ഏജൻസി അത് ഏറ്റെടുക്കുന്നത് തങ്ങളഎ ബാധിക്കില്ലെന്നും, എല്ലാ സംയോജന പ്രവർത്തനങ്ങളും ഐആർസിടിസി വഴി തുടരുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.. ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാ’ൻറെ ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചത് ദുസ്സൂചനയാണെന്ന് പറഞ്ഞുള്ള കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് ഐആർസിടിസി വിശദീകരണം.…

        Read More »
      • വീണ്ടും യാത്രക്കാരോടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂൺ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

        ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാർക്ക് നിരാശാജനകമായ വാർത്തയാണിത്. നേരത്തെ ജൂൺ 24 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിച്ചു. ജൂൺ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.…

        Read More »
      • എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് മിസ്ഡ് കോളുകൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കാം; എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

        രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴിയും എസ്എംഎസ് വഴിയും മിസ്‌ഡ് കോൾ വഴിയും അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്. എന്നാൽ പലർക്കും ഇതിലൂടെയൊക്കെ എങ്ങനെ ബാലൻസി പരിശോധിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കാൻ ഈ ഓരോ രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. എസ്എംഎസ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന രീതി: രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണിൽ നിന്നും 07208933148 എന്ന നമ്പരിലേക്ക് ‘ആർഇജി അക്കൗണ്ട് നമ്പർ’ അയക്കുക. രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ‘ബിഎഎൽ’ എന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +919223766666 എന്നതിലേക്ക് എസ്എംഎസ് അയച്ചാൽ മതി. മിസ്ഡ് കോൾ രീതി: ആദ്യംതന്നെ നേരത്തെ ചെയ്തതുപോലെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ശേഷം, നിങ്ങളുടെ അക്കൗണ്ട് ബാലൻസ്…

        Read More »
      • ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ; 1000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ടുകൾ

        ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാർത്ത. എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല ഏറ്റവും പുതിയ പിരിച്ചുവിടൽ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വർഷം ബൈജൂസ്‌ രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. 2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ്‌ പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ്‌…

        Read More »
      • ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്; രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

        ഈ വർഷം ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നർ ഈ വർഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് 2023 റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാണ് ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്. 8.2 കോടി രൂപയോ (ഒരു മില്യൺ യു എസ് ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂർ, യുഎസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികൾ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്. 2022ലെ റെക്കോർഡ് ഭേദിച്ച…

        Read More »
      • വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നു

        രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചതായാണ് വാർത്തകൾ. ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത ഫിസിക്കല്ഡ വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക. വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും കണ്ടെത്താൻ ഈ പരിശോധന സഹായിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ…

        Read More »
      • സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശയോ ? കൊട്ടക് മഹീന്ദ്ര ആക്ടീവ് മണി പ്ലാനിനെക്കുറിച്ച് അറിയാം

        ബാങ്കിൽ നിക്ഷേപങ്ങൾ തുടങ്ങണമെന്ന് ആഗ്രഹിക്കുമെങ്കിലും പലർക്കും അതിന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു സേവിംഗ്സ് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭിച്ചാലോ? അതെ ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റ പലിശ ലഭ്യമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടിൻമേൽ, സ്ഥിരനിക്ഷേപത്തിന്റെ 7 ശതമാനം വരെയുള്ള പലിശയും, പണം എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാനുള്ള സൗകര്യവുമാണ് ബാങ്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യത്തിന് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് ആക്ടിവ് മണി ഫീച്ചർ മുഖേന, അക്കൗണ്ടിലെ അധിക ഫണ്ടുകൾ , സ്വയമേവ ഒരു സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു. 180 ദിവസത്തേക്ക് 7 ശതമാനം പലിശ നിരക്കിന് പുറമെ അകാല പിൻവലിക്കലിന് നിരക്കുകളുമില്ല. ഒരു ഉപഭോക്താവ് ഫണ്ട് ആവശ്യമായി വന്നാൽ സേവിംഗ്സിലേയും എഫ്‌ഡിയിലേയും മുഴുവൻ ബാലൻസും ഉടനടി ലഭ്യമാവും. ആക്ടീവ് മണി ഫീച്ചറിലൂടെ, ഉപഭോക്താവിന് എഫ്ഡിയിൽ സേവിംഗ്സ് സൂക്ഷിക്കുന്ന…

        Read More »
      • അംബാനി വമ്പൻ, മുമ്പൻ! വരിക്കാരും വരുമാനവും കൂടി; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ

        2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ഭാരതി എയർടെല്ലിനെ പിന്തള്ളി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർടെല്ലിന്റെ റവന്യു മാർക്കറ്റ് ഷെയ്ർ 36.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ, അതേ കാലയളവിലെ റിലയൻസ് ജിയോയുടെ ആർ എംഎസ് 13 ബേസിസ് പോയിന്റ് ഉയർന്ന് 41.7 ശതമാനത്തിലെത്തി. എന്നാൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ആർഎംഎസ് 42 ബിപിഎസ് നഷ്ടത്തിൽ 16.6% ആയി കുറയുകയും ചെയ്തു. എയർടെല്ലിന്റെ 2ജി പാക്കുകളുടെ അടിസ്ഥാന താരിഫുകൾ വർധിച്ചതിനാലാണ് വിപണി വിഹിതത്തിൽ ഇടിവുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചതിനാൽ എയർടെല്ലിന്റെ 2ജി മൊബൈൽ നിരക്കുകൾ 22 സർക്കിളുകളിൽ വർധിക്കുകയും ചെയ്തിരുന്നു. റിലയൻസ് ജിയോ മാർച്ചിൽ 30.5…

        Read More »
      • ഏഴാംനാള്‍ ഉയര്‍പ്പ്! സ്വര്‍ണവില വീണ്ടും 44,000 കടന്നു

        കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വര്‍ണവില 320 രൂപ ഉയര്‍ന്നു അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44,000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 35 രൂപ ഉയര്‍ന്നു. വിപണി വില 4568 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103…

        Read More »
      • വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആർബിഐ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി

        ദില്ലി: വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി. രാജ്‌കോട്ടിലെ സഹകരണ ബാങ്ക്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്‌സ് ബാങ്ക് ലിമിറ്റഡ്, ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജോവായ് കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് എന്നിവയാണ് പിഴ അടയ്‌ക്കേണ്ട ബാങ്കുകൾ. അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാജ്‌കോട്ട് ബാങ്കിന് 10 ലക്ഷം രൂപ പിഴ ചുമത്തി. പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് ലക്ഷം രൂപ തെലങ്കാന സ്റ്റേറ്റ് കോപ്പ് ബാങ്കിന് പിഴ ചുമത്തി. ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 60 ലക്ഷം രൂപ പിഴ ചുമത്തി. ജോവായ് സഹകരണ ബാങ്കിന് ഇന്റർ-ബാങ്ക് എക്‌സ്‌പോഷർ പരിധി ലംഘിച്ചതിനും അതിന്റെ അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തുന്നതിൽ പരാജയപ്പെട്ടതിനും ആർബിഐ 6 ലക്ഷം രൂപ പിഴ ചുമത്തി. എൻഫോഴ്‌സ്‌മെന്റ് വകുപ്പാണ് ആർബിഐയുടെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ…

        Read More »
      Back to top button
      error: