February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ ല​ഭിക്കുന്ന മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ നിക്ഷേപിക്കാം, ബാങ്കുകൾ മുഖേനയും

        പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും . കൂടാതെ മികച്ച പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാൽ നിക്ഷേപകർക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. ബാങ്കുകൾ മുഖേനയും പദ്ധതിയിൽ അംഗമാകാം പോസ്റ്റ് ഓഫീസ് വഴി അവതരിപ്പിച്ച മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ഇനി മുതൽ ബാങ്ക് വഴിയും ലഭ്യമാകും .പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്ന വിജ്ഞാപനവുമിറക്കി.  ജൂൺ 27-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ വഴിയും മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ…

        Read More »
      • ആമസോണ്‍ പ്രൈം ഡേ വരുന്നു: കിടിലന്‍ ഡീലുകള്‍, പ്രൈം ഉപയോക്താക്കള്‍ക്ക് വമ്പൻ ഓഫര്‍

        ആമസോൺ പ്രൈം ഡേ 2023 വിൽപ്പന ആരംഭിക്കുന്നു. വരുന്ന ജൂലൈ 15,16 ദിനത്തിലാണ് ആമസോൺ പ്രൈം ഡേ വിൽപ്പന നടക്കുന്നത്. ഈ ആവസരത്തിൽ ആമസോൺ വൻ ഡീലുകൾ അവതരിപ്പിക്കും. ഒപ്പം വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. അതിനൊപ്പം തന്നെ പ്രൈം വീഡിയോയിൽ പുതിയ എൻറർ‌ടെയ്മെൻറുകളും ഒരുക്കും. സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, ആമസോൺ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. പ്രൈം ഡേയിൽ ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി വലിയ ഓഫർ ലഭിക്കും. ഇന്ത്യയിൽ അടക്കം 25 രാജ്യങ്ങളിലെ പ്രൈം ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കും. ഒരു വർഷത്തേക്ക് 1499 രൂപയാണ് പ്രൈം മെമ്പർഷിപ്പിന് നൽകേണ്ടത്. ഫാസ്റ്റ് ഡെലിവറി, അൺലിമിറ്റഡ് വീഡിയോ, ആഡ് ഫ്രീ മ്യൂസിക്ക്, സ്പെഷ്യൽ ഡീലുകൾ, ഫ്രീയായി മൊബൈൽ ഗെയിമുകൾ ഇങ്ങനെ പല ഓഫറുകളും പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കും.…

        Read More »
      • 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

        ദില്ലി: 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം കുറയുകയാണെന്നും എന്നാൽ വെല്ലുവിളികളുണ്ടെന്നും ശക്തികാന്ത ദാസ് അഭിമുഖത്തിൽ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പോളിസി നിരക്കുകൾ കാലിബ്രേറ്റഡ് രീതിയിൽ വർധിപ്പിക്കുമെന്നും ദാസ് പറഞ്ഞു. ഇതിന്റെ ഫലമായി പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ…

        Read More »
      • സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിൽ

        മുംബൈ: ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബിഎസ്ഇ ബെഞ്ച്മാർക്ക് 499 പോയിന്റ് നേട്ടത്തോടെ 63,915 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 18,972 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഉയർന്ന് 44,508 ൽ എത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സെൻസെക്‌സ് 30 ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയും 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടൈറ്റൻ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടെക് മഹീന്ദ്രയുടെ ഓഹരിയിൽ ഒരു ശതമാനം ഇടിവുണ്ടായി. നിഫ്റ്റി 50 ഓഹരികളിൽ, അദാനി എന്റർപ്രൈസസ്…

        Read More »
      • ബക്രീദ് പ്രമാണിച്ച് ബാങ്ക് അവധി എത്ര ദിവസം; ആർബിഐ പറയുന്നതിങ്ങനെ

        ദില്ലി: രാജ്യത്ത് ജൂൺ 29 ന് ബക്രീദ് ആഘോഷിക്കുകയാണ്. ഇത് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിൽ ജൂൺ 28 ന് അവധിയാണെങ്കിൽ മറ്റ് ചില സംസ്ഥാനങ്ങൽ ജൂൺ 29 നാണ് അവധി. ഈ മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ പലർക്കും അവസാനത്തേക്ക് മാറ്റിവെച്ച പല ബാങ്കിങ് നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായും ഉണ്ടാകും അതിനാൽ ബാങ്ക് അവധി അറിഞ്ഞ ശേഷം മാത്രം ബാങ്കിലെത്തുക. അല്ലെങ്കിൽ അവധിക്ക് മുൻപായി ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകൾ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29…

        Read More »
      • റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? സർവീസ് ചാർജ് നൽകിയില്ലങ്കിൽ എന്ത് സംഭവിക്കും ?

        ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ നോയിഡയിലെ ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച് ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യയിലെ സർവീസ് ചാർജ് നിയമങ്ങളെക്കുറിച്ചും രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും, ബാറുകളിലും സേവന നിരക്കുകൾ നൽകേണ്ടത് നിർബന്ധമാണോ എന്നതും വീണ്ടും ചർച്ചചെയ്യപ്പെട്ടു.മാത്രമല്ല അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സേവന ചാർജുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? ഉപഭോക്തൃ കാര്യ വകുപ്പ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, സേവന ചാർജ്ജ് നൽകാൻ റെസ്റ്റോറന്റുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല, കൂടാതെ ഉപഭോക്താവ് സേവനത്തിൽ സംതൃപ്തനല്ലെങ്കിൽ നിർബന്ധിതമായി സേവനനിരക്ക് വാങ്ങിയെടുക്കുകയും ചെയ്യരുത്. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. ഉപഭോക്താവിനോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ, ഭക്ഷണശാലകൾ സ്വമേധയ ചാര്‍ജ് വര്‍ധിപ്പിക്കാനൊ…

        Read More »
      • ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം, നിയമ നടപടി

        ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. ഈ ആരോപണത്തില്‍ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപിക്കുന്നത്. ആമസോണ്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസായ പ്രൈം വീഡിയോയില്‍ വീഡിയോ കാണാന്‍ മാത്രം യുഎസില്‍ ചാര്‍ജ്  8.99 ഡോളറാണ്. ഇത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് പുറത്ത് ലഭിക്കും. എന്നാല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ആമസോണ്‍ 14.99 ഡോളറിന്‍റെ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപണം. ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് എഫ്.ടി.സി. ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. എന്നാല്‍ ഒരിക്കല്‍ ഇതില്‍ അംഗമായാല്‍ അതില്‍ നിന്നും പുറത്തുവരാനുള്ള വഴി വളരെ കടുപ്പമുള്ളതാക്കുന്നു. ഇതിനായുള്ള വെബ് പേജുകളിലെ സജ്ജീകരണങ്ങള്‍ കഠിനമാക്കി വയ്ക്കുന്നു ആമസോണ്‍. ഇത്തരത്തിലുള്ള പേജുകളെ ‘ഡാര്‍ക്ക് പാറ്റേണ്‍’ എന്നാണ്…

        Read More »
      • മുതിർന്ന പൗരൻമാർക്ക് 9.50 % വരെ പലിശ! കിടിലൻ എഫ്ഡി പ്ലാനുകൾ! അറിയേണ്ടതെല്ലാം

        ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന പലിശ നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സഹായകരമാകും. അടുത്തിടെ, ചെറുകിട ധനകാര്യ ബാങ്കായ യൂണിറ്റി സ്മോൾഫിനാൻസ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പൗരൻമാർക്കായി 9.50 ശതമാനം വരെ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ പലിശ നിരക്ക് 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1,001 ദിവസത്തെ നിക്ഷേപ കാലാവധിയിൽ, മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും, റഗുലർ നിക്ഷേപകർക്ക് 9…

        Read More »
      • ഉയർന്ന പലിശനിരക്കുള്ള എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി

        ദില്ലി: എസ്ബിഐ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച,   എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്‌കീം പ്രാബല്യത്തിൽ വന്നത്. വീ കെയർ- പലിശ നിരക്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാം. വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം…

        Read More »
      • രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

        രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. ഹുറൺ ഇന്ത്യയുടെ 2022 ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 പട്ടികപ്രകാരമാണിത്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്കും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായും റിപ്പോർട്ടിൽ പറയുന്നു. 16.4 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഹുറുൺ ഇന്ത്യ 500 പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് . 11.8 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും, മൂന്നാം സ്ഥാനത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന് 9.4 ലക്ഷം കോടി വിപണി മൂല്യവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്പനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 16,297 കോടി രൂപ അടയ്‌ക്കുന്ന ഏറ്റവും ഉയർന്ന നികുതിദായകൻ കൂടിയാണ് റിലയൻസ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിലയൻസിന്റെ മൂല്യം 5.1 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നാൽ ടിസിഎസിന്റെ മൊത്തം മൂല്യം 0.7…

        Read More »
      Back to top button
      error: