February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • ദിവസം 138 രൂപ മാറ്റിവെച്ചാൽ 2.83 ലക്ഷം നേടാം! അറിയാം പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപ സ്‌കീമുകള്‍

        രാജ്യത്തെ ഇടത്തരം, മധ്യവർഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകൾ. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നൽകാനുള്ള കഴിവാണ് സാധാരണക്കാർക്കിടയിൽ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ 100 രൂപ മുതൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം മാസ വരുമാനക്കാർക്കിടയിൽ താരമാണ്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കിൽ വർധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വർധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിം​ഗ് ചെയ്യുന്നത്. ആർക്കൊക്കെ അക്കൗണ്ടെടുക്കാം പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിക്കാം. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാവിന് കുട്ടിയുടെ പേരിൽ…

        Read More »
      • മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസി​ന്റെ സാമ്പത്തിക സേവന വിഭാഗത്തി​ന്റെ വിഭജന തിയതി പ്രഖ്യാപിച്ചു; ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന് പുനർനാമകരണം ചെയ്യും

        ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റിന്റെ വിഭജനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) എന്ന് പുനർനാമകരണം ചെയ്യുന്ന കമ്പനി ജൂലൈ 20 ന് വേർപിരിയും. കഴിഞ്ഞ മാസം വിഭജനത്തിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്നലെ ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ ഓഹരി ഉടമകൾക്ക് റിലയൻസിന്റെ ഓരോ ഷെയറിനും ജിയോ ഫിനാൻഷ്യൽന്റെ ഒരു ഓഹരി ലഭിക്കും. ഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഓഹരി 13% ഉയർന്ന് ഇന്നലെ 2,635.45 രൂപയിൽ അവസാനിച്ചു. സ്കീമിന്റെ നിബന്ധനകൾക്ക് അനുസൃതമായി, കമ്പനിയുടെ പുതിയ ഇക്വിറ്റി ഷെയറുകൾ ലഭിക്കുന്നതിന് അർഹതയുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുന്നതിനുള്ള തീയതി 2023 ജൂലൈ 20 ആയിരിക്കും എന്ന് റിലയൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഹിതേഷ് സേത്തിയയെ ആർഎസ്‌ഐഎൽ…

        Read More »
      • പഴയ സ്വർണം മാറ്റിയെടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം

        സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,415 രൂപയും പവന് 80 രൂപയും കുറഞ്ഞ് 43,320 രൂപയിലുമാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 43,400 രൂപയിൽ നിന്നാണ് സ്വർണ വില കുറഞ്ഞത്. ജൂലായ് 6 വ്യാഴാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചാണ് സ്വർണ വില ഉയർന്ന നിലവാരത്തിലെത്തിയത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായ് മാസത്തിൽ 7 ദിവസം പിന്നിടുമ്പോഴും ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടർന്ന വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വീണ്ടും 80…

        Read More »
      • സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക! 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങിയാൽ വീട്ടിൽ ഇഡി വരും

        45,000 രൂപയ്ക്ക് മുകളിലെത്തിയ സ്വർണ വില താഴ്ന്ന് നിൽക്കുന്ന സമയമാണിത്. വെള്ളിയാഴ്ച 43,320 രൂപയിൽ ഒരു പവന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. മഴയ്ക്ക് ശേഷമുള്ള വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിം​ഗും നടത്തുന്നു. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ് നിയമം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ സ്വർണമേഖലയെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ജുവലറികൾക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റും വലിയ സ്വർണ ഇടപാടുകളുടെ വിവരം ജുവലറികളിൽ നിന്ന് തേടിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും സംശയം തോന്നുന്നതുമായ ഇടപാടുകൾ അറിയിക്കാനാണ് ജുവലറികൾക്ക് നിർദ്ദേശം. ധനം ഓൺലൈനാണ്…

        Read More »
      • നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കും ?

        ദില്ലി: രാജ്യത്ത് ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡും പാൻ കാർഡും. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30-ന് അവസാനിച്ചു. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ അസാധുവായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഫോം 26 എഎസ്‌ ഉപയോഗിച്ചാണ്. ഫോം 26 എഎസ്‌ ഉപയോഗിച്ച് നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കാം ഘട്ടം 1: ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ https://www.incometax.gov.in/iec/foportal/ ലോഗിൻ ചെയ്യുക സ്റ്റെപ്പ് 2: ഇ ഫയൽ ടാബിന് താഴെയുള്ള ഇൻകം ടാക്സ് റിട്ടേൺസിൽ ക്ലിക്ക് ചെയ്യുക ഘട്ടം 3: ലിസ്റ്റിൽ നിന്ന്, ഫോം 26 എഎസ് എന്നതിൽ ക്ലിക്ക് ചെയ്യുക.  ടിക്ക് ബോക്സും ക്ലിക്ക് ചെയ്ത്…

        Read More »
      • രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 15,000 കോടിയിലധികം നികുതി വെട്ടിപ്പ്; 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി

        വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി രണ്ട് മാസമായി തുടരുന്ന  രാജ്യവ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ അറിയിച്ചു . വ്യാജ ജിഎസ്ടിഐകൾ കണ്ടെത്തുന്നതിനും, ഇല്ലാതാക്കുന്നതിനായി മെയ് പകുതിയോടെയാണ് പരിശോധന തുടങ്ങിയത്. പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ) തിരഞ്ഞെടുത്തിട്ടുണ്ട്, ഇതിൽ 59,178 എണ്ണം  ഫീൽഡ് ഓഫീസർമാർ പരിശോധിച്ചു കഴിഞ്ഞു. 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ നിലവിലില്ലെന്ന് കണ്ടെത്തി. 11,015 ജിഎസ്ടിഐകൾ താൽക്കായികമായി റദ്ദാക്കുകയും   4,972 എണ്ണം പൂർണ്ണമായും റദ്ദാക്കുകയും ചെയ്തതായും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ വ്യക്തമാക്കി. മെയ് 16 ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെ 15,035 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. 1,506 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്  ഐടിസി നികുതി…

        Read More »
      • യോനോ ആപ്പിൽ പുത്തൻ പരിഷ്കാരവുമായി എസ്‌ബിഐ; യുപിഐ ഫീച്ചറുകളും ലഭ്യമാകും

        മുംബൈ: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പുതിയ പതിപ്പായ ‘യോനോ ഫോർ എവരി ഇന്ത്യൻ’ ആപ്പാണ് പുറത്തിറക്കിയത്. ഇനി മുതൽ എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണമടയ്ക്കുക, കോൺടാക്റ്റുകൾ വഴി പണം നൽകുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഫീച്ചറുകളും ലഭ്യമാകും. 2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. നിലവിൽ യോനോയ്ക്ക് 6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്ബിഐയിൽ 78.60 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ യോനോ വഴി ഡിജിറ്റലായി തുറന്നിട്ടുണ്ട്. യോനോ ആപ്പിന്റെ നവീകരിച്ച പതിപ്പ് മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളെ യോനോയിലേക്ക് തിരിയാൻ പ്രേരിപ്പിക്കും, അതുവഴി അനുദിനം വളരുന്ന എസ്ബിഐ കുടുംബത്തിന്റെ…

        Read More »
      • ഇനി കടമൊന്നുമില്ല, എല്ലാം തീർത്ത് സ്‌പൈസ്‌ജെറ്റ്; 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചു

        ദില്ലി: 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചതായി സ്പൈസ് ജെറ്റ്. സിറ്റി യൂണിയൻ ബാങ്കിൽ നിന്നും കടമെടുത്ത 100 കോടി വായ്പയുടെ അവസാന ഗഡുവായ 25 കോടി 2023 ജൂൺ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 2012-ൽ എടുത്ത മുഴുവൻ ലോൺ അക്കൗണ്ടും വിജയകരമായി ക്ലോസ് ചെയ്തതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇതോടെ എയർലൈൻ ബാങ്കിൽ പണയം വെച്ചിട്ടുള്ള എല്ലാ സെക്യൂരിറ്റികളും റിലീസ് ചെയ്തിട്ടുണ്ട്. സ്‌പൈസ്‌ജെറ്റ് അതിന്റെ എല്ലാ കടക്കാരുമായും സൗഹാർദ്ദപരമായ ബന്ധമാണ് സൂക്ഷിക്കുന്നതെന്നും ഒത്തുതീർപ്പുകൾക്ക് മുൻഗണന നൽകുന്നുവെന്നും എയർലൈൻ വ്യക്തമാക്കി. നോർഡിക് ഏവിയേഷൻ ക്യാപിറ്റലുമായുള്ള (എൻഎസി) വിജയകരമായ ഒത്തുതീർപ്പ് കരാറിന് ശേഷമാണ് സിറ്റി യൂണിയൻ ബാങ്കിലേക്ക് സ്പൈസ് ജെറ്റ് പണം തിരിച്ചടച്ചത്. കഴിഞ്ഞ മാസം, എയർക്രാഫ്റ്റ് ലെസറായ വിൽമിംഗ്ടൺ ട്രസ്റ്റ് എസ്പി സർവീസസ് (ഡബ്ലിൻ) ലിമിറ്റഡ്, ഇന്ത്യൻ ലോ കോസ്റ്റ് കാരിയറായ സ്പൈസ് ജെറ്റിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചിരുന്നു. അതിനുമുമ്പ്…

        Read More »
      • ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും; റീഫണ്ടിന്റെ പുരോഗതി എങ്ങനെ പരിശോധിക്കും?

        ദില്ലി: ഓരോ നികുതിദായകനും അവരുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 30 ദിവസത്തിനകം ചെയ്യണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം. 2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും. എന്നാൽ ഇത് എല്ലാ നികുതി ദായകർക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും…

        Read More »
      • ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

        മുംബൈ: ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം. പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് സൊമാറ്റോയാണ്. ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തിൽ വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഫോൺപേയുടെ ഉടമസ്ഥതയിലുള്ള പിൻകോഡിൽ എന്ന ആപ്പിൽ  പ്രചോദനമുൾക്കൊണ്ടാണ് പുതിയ അപ്ഡേറ്റ്. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക്  വിവിധ റസ്റ്റോറന്റുകളിൽ നിന്ന് നാല് കാർട്ടുകൾ വരെ ക്രിയേറ്റ് ചെയ്യാനും ഓർഡർ ചെയ്യാനുമാകും. ഒരു കാർട്ടിൽ നിന്ന് ഒരു ഓർഡർ പൂർത്തിയാക്കിയ ശേഷം അടുത്ത കാർട്ടിലെത്തി ഓർഡർ നല്കാം. ഫോൺപേ സിഇഒ സമീർ നിഗം ​​പിൻകോഡിന്റെ ലോഞ്ച് വേളയിൽ മൾട്ടി-കാർട്ട് ഫീച്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറഞ്ഞിരുന്നു.  ഇത് ഷോപ്പിംഗ് അനുഭവവും വില്പനയും വർധിപ്പിക്കാനും സഹായിക്കും. സമാന രീതിയിലേക്കാണ് സൊമാറ്റോയും ചുവട് മാറ്റുന്നത്. ഏകദേശം അഞ്ച് ബില്യൺ ഡോളർ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ പ്രധാനികളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഇരുവരും തങ്ങളുടെ വിപണി വിഹിതം വിപുലീകരിക്കാനായി കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.…

        Read More »
      Back to top button
      error: