February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇനി മണിക്കൂറുകൾ മാത്രം!

        ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ജൂൺ 26 വരെയായിരുന്നു ഇപിഎഫ്ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ 26…

        Read More »
      • ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ! ഒരു രാത്രി തങ്ങാൻ എത്ര നല്‍കണം?

        യാത്ര ചെയ്യുമ്പോഴെല്ലാം ബജറ്റിന് അനുയോജ്യമായ ഹോട്ടലുകളും താമസസൗകര്യങ്ങളും തിരഞ്ഞെടുക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഓരോ വ്യക്തിക്കും ഈ ബജറ്റ് വ്യത്യസ്‍തമായിരിക്കും. ചിലർക്ക് ഒരു മുറിക്ക് ഒരു രാത്രിയിലേക്ക് 1000 മുതൽ 2000 രൂപ വരെ നൽകുമ്പോൾ ചിലരാകട്ടെ ഒരു മുറിക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുക. ഇത്തരത്തിൽ ആളുകൾക്കനുസരിച്ച് അനുയോജ്യമായ ഇടങ്ങൾ പല ഇന്ത്യൻ ഹോട്ടലുകളും നൽകാറുണ്ട്. ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ ഇതാ: 1. മഹാരാജ സ്യൂട്ട് – ലീലാ പാലസ്, ഉദയ്പൂർ ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ്. ലിവിംഗ് റൂം, സ്റ്റഡി, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മുറി. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. കുളിമുറിയിൽ ബാത്ത് ടബും ജക്കൂസിയും അതോടൊപ്പം ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ, ഒരു നടുമുറ്റം, ഒരു ബാൽക്കണി എന്നിവ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക്…

        Read More »
      • ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന നിതാ അംബാനിയുടെ കാർട്ടിയർ വാച്ച് ചർച്ചയാകുന്നു; 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസിൽ വരുന്ന ആ വാച്ചിന്റെ വില അറിയണോ ?

        മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയെ വ്യവസായ ലോകത്തിനു വളരെ പരിചിതമാണ്. റിലയൻസ് ഫൗണ്ടേഷൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ചെയർപേഴ്‌സണും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നിത അംബാനി. ഐ‌പി‌എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വ നിരയിൽ എടുത്തുപറയേണ്ട സാന്നിധ്യമാണ് അവരുടേത്. ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും നിത വാർത്തകളിൽ നിറയാറുണ്ട്. നിത ധരിച്ച കാർട്ടിയർ വാച്ച് ശ്രദ്ധ നേടിയിരുന്നു. 18 കാരറ്റ് പിങ്ക് സ്വർണ്ണ സ്ട്രാപ്പോടുകൂടി വരുന്ന വാച്ചിൽ അൺ കട്ട് ഡയമണ്ട് ആണുള്ളത്. അതിൽ 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസും 18 കാരറ്റ് പിങ്ക് സ്വർണ്ണ ബ്രേസ്‌ലെറ്റും കൂടിയാണുള്ളത്. വാച്ചിന് 30,590 ഡോളർ വിലയുണ്ട്. അതായത്, ഇന്ത്യൻ കറൻസിയിൽ 25,35,940 രൂപ ഒരു ഇടത്തരം കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. മുകേഷ് അംബാനിയുമായുള്ള വിവാഹം കഴിഞ്ഞതിനു ശേഷം അവർ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലേക്ക് എത്തുകയായിരുന്നു. ഫോർബ്‌സിന്റെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ…

        Read More »
      • 23കാരി വിദ്യാർഥിനിയുടെ ശമ്പളം 10 ലക്ഷം രൂപ! രാജ്യത്തെ റെക്കോഡ് ശമ്പളം ഈ ബാങ്ക് വക; യുവതി ഞെട്ടിക്കുന്ന ശമ്പളം സ്വന്തമാക്കിയത് ഇങ്ങനെ…

        ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബിബിഎ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഐഎഫ്എസോ, ഡോക്ടറോ, എൻജിനീയറോ, ഐടി പ്രൊഫഷണലോ മറ്റോ ആണ് ഈ മിടുക്കി എന്ന് കരുതിയെങ്കിൽ തെറ്റി. ബിബിഎ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിനിയാണ് 10 ലക്ഷം രൂപ ശമ്പളത്തിൻറെ ഉടമയായിരിക്കുന്നത്. അത് നൽകുന്നതാകട്ടെ ഒരു ബാങ്കും. വിശദമായി പറഞ്ഞാൽ ഹൈദരാബാദ് സ്വദേശി മലിസ ഫെർണാണ്ടസാണ് 10.05 ലക്ഷം രൂപ ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്യാംപസ് ഇൻറർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിൻറെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ വാർത്തക്കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം…

        Read More »
      • നിക്ഷേപങ്ങൾ സേഫാണ്, ഉയർന്ന പലിശയും; ജനപ്രിയ പദ്ധതികൾ ഇവയാണ്

        ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് സ്കീമിൽ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) തുടങ്ങിയ വിവിധ ജനപ്രിയ പദ്ധതികളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്. പിപിഎഫ് പദ്ധതിയിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ട് അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.…

        Read More »
      • രണ്ടാമൻ ഒന്നാമനേക്കാൾ ബഹുകേമൻ! രണ്ടാം വന്ദേ ഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; അഞ്ചു ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു

        തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പ‍ർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം. തിരുവനന്തപുരം – കാസ‍ർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ലെങ്കിൽ, കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബർ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതൽ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്. വന്ദേ ഭാരതിൽ കയറാൻ കാത്തിരിക്കാം കൗതുകത്തിന് വേണ്ടിയാണെങ്കിൽ പോലും കേരളത്തിന് കിട്ടിയ രണ്ടാം…

        Read More »
      • പുതിയ വന്ദേ ഭാരതിലെ പ്രത്യേകതകള്‍ എന്തൊക്കെ? ഒരു ലോഡ് മോഡിഫിക്കേഷൻസുമായി രണ്ടാം വന്ദേ ഭാരതുകള്‍!

        പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. നവീകരിച്ച 25 ഓളം ഫീച്ചറുകളോടെയാണ് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾ എത്തുന്നത്. പുതിയ വന്ദേ ഭാരതിലെ ആ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇതാ അറിയേണ്ടതെല്ലാം കൂടുതൽ ചാരിയിരിക്കാവുന്ന സീറ്റ് (17.31 ഡിഗ്രിയിൽ നിന്ന് 19.37 ഡിഗ്രിയായി വർദ്ധിച്ചു) കുഷ്യൻ കൂടുതൽ മികച്ചതാക്കി സീറ്റിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് മാറി സീറ്റുകൾക്ക് താഴെയുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്സസ് ഇക്കണോമിക്ക് ചെയർ കാറുകളിലെ സീറ്റുകൾക്കുള്ള ഉയർന്ന ഫുട്‌റെസ്റ്റ് ഇക്കണോമിക്ക് ചെയർ ക്ലാസിലെ അവസാന…

        Read More »
      • ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; ബിഗ് ബില്യന്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാന്‍ അവസരം

        ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങൾക്ക് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി. കൃത്യമായ തീയ്യതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കമ്പനികളും ഒക്ടോബർ പത്തോടെ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചനകൾ. ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്‍സൈറ്റുകളിൽ ഓഫറുകൾ അറിയിച്ചുകൊണ്ട് പ്രത്യേക മൈക്രോ വെബ്‍സൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനും വേണ്ടി കാത്തിരിക്കുന്ന ഷോപ്പിങ് കുതുകികളുടെ എണ്ണം ചെറുതല്ല. വൻ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാൽ ഷോപ്പിങ്, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങളുടെ ഷോപ്പിങ് ഈ സമയത്തേക്ക് മാറ്റിവെച്ചിരിക്കുന്നവരും നിരവധിയാണ്. കാണാൻ പോകുന്ന പൂരത്തിന്റെ ടീസർ എന്ന പോലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോൾ തന്നെ കമ്പനികൾ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകൾ ഇപ്പോൾ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്. ബിഗ് ബില്യൻ ഡേയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കുകയാണെങ്കിലും ഫ്ലിപ്പ്‍കാർട്ടാണ് ആദ്യമായി ഇപ്പോൾ തന്നെ അതേ വിലക്കുറവിൽ സാധനങ്ങൾ വിറ്റ്…

        Read More »
      • മൈലേജ് പുപ്പുലി! ഹോണ്ടയുടെ ഈ ബൈക്കി​ന്റെ സ്പോർട്‍സ് എഡിഷന് വെറും 90,567 രൂപ; അതിശയിപ്പിക്കുന്ന ഫീച്ചറുകളും

        ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ആഭ്യന്തര വിപണിയിൽ എസ്‍പി 125 സ്പോർട്‍സ് എഡിഷൻ അവതരിപ്പിച്ചു. ഹോണ്ട SP125 സ്‌പോർട്‌സ് എഡിഷൻ 90,567 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുതിയ SP125 സ്‌പോർട്‌സ് എഡിഷൻ സ്‌പോർട്ടി യുവത്വ സ്വഭാവത്തിന്റെയും സുഖപ്രദമായ റൈഡിംഗ് അനുഭവത്തിന്റെയും സമ്പൂർണ്ണ സംയോജനമാണ്. ഇതിനുള്ള ബുക്കിംഗ് ഇപ്പോൾ തുറന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഹോണ്ട SP 125 സ്‌പോർട്‌സ് പതിപ്പിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമുകളിൽ ഇത് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ പരിമിത കാലത്തേക്ക് ഹോണ്ട SP 125 സ്‌പോർട്‌സ് എഡിഷന്റെ ബുക്കിംഗിന് ലഭ്യമാകും. ഇത് ഡിസൈൻ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. ഇതിൽ മെക്കാനിക്കൽ മോഡിഫിക്കേഷൻ നടത്തിയിട്ടില്ല. അഗ്രസീവ് ടാങ്ക് ഡിസൈൻ, മാറ്റ് മഫ്‌ളർ കവർ, ബോഡി…

        Read More »
      • വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്

        ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് ബിഹായിനത്തിൽ എസ്ബിഐ നൽകേണ്ടത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) എന്നിവയ്‌ക്കൊപ്പം 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. എൻബിഎഫ്‌സികളിലെ തട്ടിപ്പ്…

        Read More »
      Back to top button
      error: