LIFE

  • മായമ്മ പ്രദര്‍ശനത്തിന്……

    നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ‘മായമ്മ’ എന്ന ചിത്രം പറയുന്നത്. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം – നവീന്‍ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – രാജശേഖരന്‍ നായര്‍,…

    Read More »
  • ”വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും”!!! ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി

    മലയാള സിനിമയില്‍ കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍വശി. തമിഴ് സിനിമയായ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. തമഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നടയിലും അഭിനയിച്ച നടി തെന്നിന്ത്യയില്‍ തന്നെ പേരുകേട്ട നടിയാണ്. 1995ല്‍ കഴകം എന്ന സിനിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നടിയെ തേടിയെത്തിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഉര്‍വശി ആദ്യമായി നായികയായി എത്തിയത്. അഞ്ച് തവണയോളം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു തവണ തമിഴ്നാട് സര്‍ക്കാരും മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. അച്ചുവിന്റെ അമ്മ ചിത്രത്തില്‍ മികച്ച സഹ നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. അരവിന്ദന്റെ അതിഥികള്‍, വരനെ ആവശ്യമുണ്ട്, എന്റെ ഉമ്മാന്റെ പേര് തുടങ്ങി ഇന്നും സിനിമയില്‍ സജീവമാണ് ഉര്‍വ്വശി. ഒരുകാലത്ത് മോഹന്‍ലാലും ഉര്‍വശിയും ഹിറ്റ് ജോഡികളായിരുന്നു. മിഥുനം,…

    Read More »
  • പെസഹാ അപ്പവും പാലും തയ്യാറാക്കാം

    പെസഹാ വ്യാഴത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരമാണ് ഇവ ഉണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… വേണ്ട ചേരുവകള്‍… പച്ചരിപൊടി 1 കിലോ ഉഴുന്ന് കാല്‍ കിലോ തേങ്ങ ഒന്നര മുറി ജീരകം പാകത്തിന് ഉള്ളി ആവശ്യത്തിന് ഉപ്പ് പാകത്തിന് വെളുത്തുള്ളി പാകത്തിന് തയ്യാറാക്കുന്ന വിധം… തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച്‌ നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച്‌ കുഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക. അപ്പച്ചെമ്ബില്‍ പാകത്തിന് വെള്ളം ഒഴിച്ച്‌ തട്ടിനുമുകളില്‍ പാത്രം വെച്ച്‌ 20 മിനിറ്റ് വേവിച്ചെടുക്കാം. പെസഹ പാല്‍… അരിപൊടി 100 ഗ്രാം ശര്‍ക്കര അരകിലോ തേങ്ങ 2 എണ്ണം ജീരകം ആവശ്യത്തിന് ഏലക്ക ആവശ്യത്തിന് കശുവണ്ടി 10 എണ്ണം പാകം…

    Read More »
  • ”ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വര്‍ഷമെടുത്തതിന് കാരണം…”

    നടി, അവതാരക, ലൈഫ് കോച്ച് എന്നീ മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെടാന്‍ അശ്വതി ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായി മാത്രം ഒതുങ്ങാതെ കരിയറിനെ മുന്നോട്ട് കൊണ്ട് പോയ അശ്വതിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. ജീവിതത്തെക്കുറിച്ച് അശ്വതിക്കുള്ള കാഴ്ചപ്പാടുകളാണ് ഇവരെ ആകര്‍ഷിക്കുന്നത്. മാനസികാരോ?ഗ്യം, വിവാഹ ജീവിതം, പാരന്റിം?ഗ് തുടങ്ങിയ പല വിഷയങ്ങളില്‍ അശ്വതി സംസാരിക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം തനിക്കുണ്ടായ പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വതി. ആദ്യത്തെ പ്രസവത്തിന് ശേഷം രണ്ടാമതും തവണ ഇത്തരമൊരു ഘട്ടം വന്നപ്പോള്‍ അഭിമുഖീകരിക്കാന്‍ തനിക്ക് എളുപ്പമായിരുന്നെന്ന് അശ്വതി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിനോടാണ് പ്രതികരണം. ആദ്യത്തെ പ്രസവ സമയത്തും തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്നു. രണ്ടാമത്തെ പ്രസവത്തില്‍ കുറച്ച് കൂടെ മാനേജബിള്‍ ആയിരുന്നു. ഞാന്‍ തയ്യാറെടുപ്പ് നടത്തി. എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയാലും ഇത് വരാനുള്ള സാധ്യതയുണ്ട്. പക്ഷെ വന്ന് കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നതില്‍ അവെയ്ര്‍ ആയിരുന്നു. ആദ്യത്തെ കുഞ്ഞ്…

    Read More »
  • മുടിയഴകിന് ആയുർവേദം ഫലപ്രദം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി. മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍, അകാലനര, താരന്‍ തുടങ്ങിയ മുടിയെ ബാധിക്കുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല. കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.   ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.  …

    Read More »
  • മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍!

    ബോളിവുഡിലെ താര സന്തതികളില്‍ പ്രമുഖയാണ് ട്വിങ്കിള്‍ ഖന്ന. സൂപ്പര്‍താരം രാജേഷ് ഖന്നയുടേയും സൗന്ദര്യ റാണി ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍, സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല. ഇതോടെ താരം സിനിമ ജീവിതം ഉപേക്ഷിച്ച് എഴുത്തുകാരിയായി മാറുകയായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നു. അതേസമയം, ട്വിങ്കിള്‍ ഖന്നയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സൂപ്പര്‍താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കലാണുള്ളത്. ഇപ്പോഴിതാ ട്വിങ്കിള്‍ ഖന്നയുടെ പഴയൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയുടെ പേരില്‍ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിലേക്ക് നയിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്. ട്വിങ്കിള്‍ ഖന്നയും സല്‍മാന്‍ ഖാനും ഒരുമിച്ച് ‘ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ’ എന്ന റൊമാന്റിക് സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തു. പിന്നീട്…

    Read More »
  • ”ഞാനായിരുന്നു സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത്; അമ്മയാകാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നയാളാണ്”

    ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് മധുപാല്‍. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോള്‍ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേള്‍ക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യന്‍ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു. അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടു. ”സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവര്‍ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും…

    Read More »
  • അകാലനരയ്ക്ക് കാരണവും പ്രതിരോധ മാർഗ്ഗങ്ങളും 

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് നിര്‍മാതാവ് ഞെട്ടി; സെറ്റില്‍ പ്രശ്‌നം, നടി ഇറങ്ങിപ്പോയി

    തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യന്‍ സിനിമാ രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറില്‍ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന നടിയുമാണ് നഗ്മ. ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാന്‍ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയര്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നഗ്മ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഭാരത സിംഹം’ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സാഗര്‍ സംസാരിച്ചത്. നടന്‍ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച…

    Read More »
  • സ്വന്തം കാലിൽ നിൽക്കണമെങ്കിൽ  ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത് 

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.    എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.   ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ്…

    Read More »
Back to top button
error: