LIFE

  • ‘അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ?സിക്കാറുണ്ട്, സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണ് ഞാന്‍’

    ആസിഫ് അലി ചിത്രം 916ല്‍ നായിക വേഷം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് മാളവിക മേനോന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ആസിഫ് അലിയുടെ നായിക വേഷം മാളവിക മനോഹരമാക്കിയത്. 2011ല്‍ എന്റെ കണ്ണന്‍ എന്ന ആല്‍ബം ചെയ്തുകൊണ്ടാണ് മാളവിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് നിദ്ര, ഹീറോ എന്നിങ്ങനെ രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ശേഷമാണ് 916ലെ നായിക വേഷത്തിലേക്ക് മാളവിക തെരഞ്ഞെടുക്കപ്പെടുന്നത്. പതിനാല് വര്‍ഷമായി അഭിനയ രംഗത്തുള്ള മാളവിക മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഉദ്ഘാടന പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തില്‍ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരില്‍ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കാറുള്ള നടി കൂടിയാണ് മാളവിക.…

    Read More »
  • ചക്കകൊണ്ട് പ്രഥമൻ ഉൾപ്പെടെ മൂന്ന് അടിപൊളി വിഭവങ്ങൾ 

    കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്. ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ നോക്കാം. ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും തുടങ്ങി…

    Read More »
  • നായികയായി മീന വേണം! 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം

    തമിഴ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമായി മാറി പിന്നീട് തമിഴ് സിനിമാ ലോകത്ത് വലിയ ആരാധകരെ നേടിയ നടിയാണ് മീന. 1982ല്‍ നെഞ്ചങ്കള്‍ എന്ന ശിവജി ഗണേഷന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മീന സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് എങ്കേയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തുടര്‍ന്ന് രജിനികാന്തിനൊപ്പം യജമാന്‍, എന്‍ രാസാവിന്‍ മനസിലെ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നായിക എന്ന രീതിയില്‍ നടി മീനയ്ക്ക് നേടിക്കൊടുത്തത്. രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്‍ ആ കൂട്ടുകെട്ട് ഒരേ സമയം വിമര്‍ശനം നേടുകയും നടിക്ക് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്‍ഹാസന്‍, അര്‍ജുന്‍, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 2009ല്‍ മീന ബംഗലൂരു കാരനായ വിദ്യാസാഗറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു…

    Read More »
  • ചില വന്‍മരങ്ങൾ പിഴുതെറിയപ്പെടുന്നത് ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്, സ്വന്തം മഹത്വത്തിൽ അഹങ്കരിക്കരുത്

    വെളിച്ചം      താന്‍ വലിയ പണ്ഡിതനാണ് എന്നായിരുന്നു അയാളുടെ വിചാരം. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു: “ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ…?” ആ തിരി ഊതിക്കെടുത്തിയ ശേഷം യുവാവ് പറഞ്ഞു: “ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം…” അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി. ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അത് സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോചകമായി മാറുന്നു. സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും, അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവു കുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല എന്നൊക്കെ. ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും… പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും,…

    Read More »
  • ”കല്യാണം കഴിക്കേണ്ടപ്പോള്‍ അവര്‍ പറയും, ഞാന്‍ നിര്‍ബന്ധിക്കില്ല; അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരും”

    മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനാണ്. സിനിമയോട് കടുത്ത ആഗ്രഹമില്ലെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തി. തുടക്കത്തില്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്‍ ജനപ്രീതി നേടാന്‍ പ്രണവിന് കഴിഞ്ഞു. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് പ്രധാന വേഷം ചെയ്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമാ രംഗത്തെ മറ്റ് പല താരങ്ങളുടെ മക്കളില്‍ നിന്നും വ്യത്യസ്തരാണ് പ്രണവും സഹോദരി മായ മോഹന്‍ലാലും. ലൈം ലൈറ്റിലേക്ക് വരാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. പ്രണവിനെയും മായയെയും കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവരെപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് വിട്ടു. എപ്പോഴും എല്ലാവര്‍ക്കും എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാന്‍ അങ്ങനെ ചോദിക്കില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ഡൗണ്‍ ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വന്ന് പറയൂ, എന്നാണ്…

    Read More »
  • കോവിഡ് ബാധിതർക്ക് ബുദ്ധിശക്തി കുറയും: ഓർമയെയും വൈജ്ഞാനിക കഴിവുകളെയും പ്രതികുലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞർ

    കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയത്. രോഗം ബാധിച്ചവര്‍ക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമത്രേ. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ 6 പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് 9 പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍…

    Read More »
  • സ്നേഹത്തിൻ്റെ, സാന്ത്വനത്തിൻ്റെ, സഹാനുഭൂതിയുടെ നറുപുഞ്ചിരി പകരൂ

    വെളിച്ചം     ടീച്ചര്‍ തൻ്റെ ക്ലാസ്സിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തുവിൻ്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ സ്വന്തം വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി… ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: “നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്…?” അവന്‍ പറഞ്ഞു: “ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍ പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ കൈകളാണ്.” പ്രിയപ്പെട്ടത് എന്തെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെഉണ്ടായ ചിലര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം…

    Read More »
  • ‘പവിഴമഴ’യും ‘മോഹമുന്തിരി’യും ‘ഒന്നാം കിളി പൊന്നാൺ കിളി’യും മലയാളിയെ ത്രസിപ്പിച്ച ഭാവഗീതങ്ങൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. മലയാള സിനിമാ സംഗീതരംഗത്ത് നവഭാവുകത്വം  വിളമ്പിയ ‘പവിഴമഴയേ’ എന്ന പാട്ട് ‘അതിരൻ’ എന്ന ചിത്രത്തിലേതാണ്.  റിലീസ് ചെയ്‌തത് 2019 ഏപ്രിൽ 12 ന്. പിഎസ് ജയഹരി സംഗീതം നൽകിയ ആദ്യചിത്രം. വിനായക് ശശികുമാർ രചന. ‘ജീവാംശമായി’ എന്ന ഗാനത്തിനു ശേഷം കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിൽ മറ്റൊരു ഹിറ്റ്. ഇതേ ദിവസമാണ് ‘മധുരരാജ’ റിലീസ്. ‘മോഹമുന്തിരി’ ഇൻസ്റ്റന്റ് ഹിറ്റായി. ബികെ ഹരിനാരായണൻ- ഗോപിസുന്ദർ-സിതാര കൃഷ്‌ണകുമാർ ത്രയം സംഗീതാസ്വാദകരെ ത്രസിപ്പിച്ചു. 2. ‘ഒന്നാം കിളി, പൊന്നാൺ കിളി’ പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം. രചന ബീയാർ പ്രസാദ്. സംഗീതം: വിദ്യാസാഗർ (പ്രിയനുമൊത്ത് ആദ്യം). 3. പൂവ്വച്ചൽ ഖാദർ- ശ്യാം ടീം സമ്മാനിച്ച ‘വാസരം തുടങ്ങി’ സാജന്റെ മമ്മൂട്ടിച്ചിത്രം ചക്കരയുമ്മയിലെ (1984) ഹിറ്റ് ഗാനം. മമ്മൂട്ടിയോടൊപ്പം ഹിന്ദി നടി കാജൽ കിരണും ഗാനരംഗത്ത് നിറഞ്ഞാടി. ഇതേ ദിവസം ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18’ റിലീസായി. …

    Read More »
  • ഉപ്പും മുളകും അവസാനിച്ചു? മൂന്നാം ഭാഗത്തിലെ താരങ്ങള്‍ ഞങ്ങളല്ല, അറിയിപ്പ് ലഭിച്ചില്ലെന്ന് ബാലുവും നീലുവും

    സീരിയലുകള്‍ മാത്രം കണ്ടിരുന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവകരമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര 2015 ലാണ് ആരംഭിക്കുന്നത്. അന്ന് മുതലിങ്ങോട്ട് ജനപ്രീതിയില്‍ ഒന്നാം സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഷോ നിര്‍ത്തിയെങ്കിലും രണ്ടാം ഭാഗമായി എത്തിയിരുന്നു. വീണ്ടും ഉപ്പും മുളകും നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈകാതെ മൂന്നാമതും ഷോ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്ന വിവരമാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ പഴയ താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തങ്ങള്‍ക്ക് ഇതുവരെ അങ്ങനൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉപ്പും മുളകിലെയും നായകനായി അഭിനയിക്കുന്ന ബിജു സോപാനവും നടി നിഷ സാരംഗും പറയുന്നത്. ഉപ്പും മുളകും ത്രീ വരുന്നുണ്ട്. തത്കാലം ബ്രേക്ക് എടുക്കുന്നു എന്ന് പറഞ്ഞിട്ടാണ് അത് നിര്‍ത്തിയത്. മൂന്നാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ട്ടിസ്റ്റായ ഞങ്ങളോട് പറഞ്ഞിട്ടില്ല. സാധാരണ പറയാറുണ്ടെങ്കിലും ഇത്തവണ ഒന്നും പറഞ്ഞില്ല. സീസണ്‍ ത്രീ തുടങ്ങുമെന്നാണ് അറിഞ്ഞത്. ഉപ്പും മുളകുമെന്ന പ്രൊഡക്ട്…

    Read More »
  • തിളക്കത്തിലെ ‘നീയൊരു പുഴയായ്,’ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’: മലയാളത്തിലെ എവർഗ്രീൻ പാട്ടുകൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചൻ ടീമിൻ്റെതാണ്. 2003 ഏപ്രിൽ 11 റിലീസ്.  ‘ദൂരെ ഒരു കുരുന്നിളം’ എന്ന പാട്ട് യേശുദാസിനെ കൂടാതെ നിർമ്മാതാവ് പ്രേംപ്രകാശിന്റെ മകൾ തങ്കവും പാടി. ‘തപ്പോ’ എന്ന പാട്ട് ജയറാമും മകൻ കാളിദാസും ചേർന്ന് പാടി.   ഇതേ ദിവസം പുറത്തിയ ദിലീപ് ചിത്രം ‘തിളക്ക’ത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് കൈതപ്രം സഹോദരന്മാരാണ്. ‘നീയൊരു പുഴയായ്’ ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ പെടും. ‘സാറേ സാറേ’ ദിലീപും സുജാതയും ചേർന്ന് പാടി. 2. കൊച്ചിൻ ഹനീഫയുടെ മമ്മൂട്ടിച്ചിത്രം ‘വാത്സല്യ’ത്തിലെ (1993) പാട്ടുകൾ ഹൃദയഹാരി തന്നെ. ‘അലയും കാറ്റിൻ ഹൃദയം,’ ‘ഇന്നീ കൊച്ചുവരമ്പിൻ’, ‘താമരക്കണ്ണനുറങ്ങേണം…’ രചന: കൈതപ്രം. സംഗീതം: എസ് പി വെങ്കിടേഷ്. 3. കമലിന്റെ മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിലെ (1991)  ‘ആദ്യവസന്തമേ,’ ‘മിണ്ടാത്തതെന്തേ’  ‘കസ്‌തൂരി’ എന്നീ പാട്ടുകൾ സമ്മാനിച്ചത് കൈതപ്രം- രവീന്ദ്രൻ…

    Read More »
Back to top button
error: