LIFE

  • മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍!

    ബോളിവുഡിലെ താര സന്തതികളില്‍ പ്രമുഖയാണ് ട്വിങ്കിള്‍ ഖന്ന. സൂപ്പര്‍താരം രാജേഷ് ഖന്നയുടേയും സൗന്ദര്യ റാണി ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍, സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല. ഇതോടെ താരം സിനിമ ജീവിതം ഉപേക്ഷിച്ച് എഴുത്തുകാരിയായി മാറുകയായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നു. അതേസമയം, ട്വിങ്കിള്‍ ഖന്നയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സൂപ്പര്‍താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കലാണുള്ളത്. ഇപ്പോഴിതാ ട്വിങ്കിള്‍ ഖന്നയുടെ പഴയൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയുടെ പേരില്‍ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിലേക്ക് നയിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്. ട്വിങ്കിള്‍ ഖന്നയും സല്‍മാന്‍ ഖാനും ഒരുമിച്ച് ‘ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ’ എന്ന റൊമാന്റിക് സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തു. പിന്നീട്…

    Read More »
  • ”ഞാനായിരുന്നു സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത്; അമ്മയാകാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നയാളാണ്”

    ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് മധുപാല്‍. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോള്‍ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേള്‍ക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യന്‍ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു. അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടു. ”സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവര്‍ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും…

    Read More »
  • അകാലനരയ്ക്ക് കാരണവും പ്രതിരോധ മാർഗ്ഗങ്ങളും 

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് നിര്‍മാതാവ് ഞെട്ടി; സെറ്റില്‍ പ്രശ്‌നം, നടി ഇറങ്ങിപ്പോയി

    തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യന്‍ സിനിമാ രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറില്‍ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന നടിയുമാണ് നഗ്മ. ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാന്‍ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയര്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നഗ്മ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഭാരത സിംഹം’ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സാഗര്‍ സംസാരിച്ചത്. നടന്‍ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച…

    Read More »
  • സ്വന്തം കാലിൽ നിൽക്കണമെങ്കിൽ  ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത് 

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.    എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.   ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ്…

    Read More »
  • സാലഡ് വെള്ളരി – ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ  ആഹാരം

    സാലഡ് കുക്കുംബർ എന്ന സാലഡ് വെള്ളരി കാഴ്ചയ്ക്ക് അതിമനോഹരമാണ്.മുറ്റത്തെ അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരി വളർത്തുന്നവരും പതിവായി വിപണിയിൽ നിന്ന് അത് വാങ്ങിക്കഴിക്കുന്നവരുമുണ്ട്.കാരണം വളരെയധികം പോഷക സമൃദ്ധമായ ഇതിൽ ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു. പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ…

    Read More »
  • വിനോദസഞ്ചാരികള്‍ ജാഗ്രതൈ; ഈ ബീച്ചില്‍നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ പിഴ 2.5 ലക്ഷം വരെ!

    മാഡ്രിഡ്: ഓരോ യാത്രകളും ഓരോ ഓര്‍മ്മകളാണ്. യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളില്‍ പോയാല്‍ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ വിനോദസഞ്ചാരികള്‍ ഈ ബീച്ചില്‍ പോയാല്‍ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക. സ്‌പെയിന്റെ ഭാഗമായ കാനറി ദ്വീപുകളിലെ ലാന്‍സറോട്ട, ഫ്യൂര്‍ട്ടെവെന്‍ചുറ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2,563 പൗണ്ട് (ഏകദേശം 2,69,879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാല്‍ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ 150 മുതല്‍ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ദ്വീപില്‍ നിന്ന് മണലുകളും പാറകളുമടക്കം…

    Read More »
  • ”ഇപ്പോഴും ജീവനോടെയുണ്ടെന്നത് അവിശ്വസനീയം; മൂന്ന് നാല് വര്‍ഷം നേരിട്ട മാനസിക സംഘര്‍ഷം…”

    കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി നടി പാര്‍വതി തിരുവോത്തിനെ തേടി വിവാദങ്ങളെത്തുന്നത്. കസബ എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം, അമ്മ സംഘടനയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് തുടങ്ങി പല വിഷയങ്ങള്‍ പാര്‍വതി തിരുവോത്തിന് നേരെ സൈബര്‍ അധിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലൂടെ നടിക്ക് കടന്ന് പോകേണ്ടി വന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളും വിവാദങ്ങളും എത്രമാത്രം തന്നെ ബാധിച്ചു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാര്‍വതി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മൂന്നാല് വര്‍ഷം മുമ്പ് ഞാന്‍ കടന്ന് പോയ മാനസിക നില നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ഇല്ലാതിരിക്കാന്‍ എല്ലാ ചാന്‍സുമുണ്ടായിരുന്നു. ചിലപ്പോള്‍ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാന്‍ മിസ് ചെയ്‌തേനെ. ജീവിതം മിസ് ചെയ്‌തേനെ. ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല. കാരണം വിട്ടുകൊടുക്കുന്നതിനടുത്ത് നിങ്ങള്‍ എത്തി. താന്‍…

    Read More »
  • ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവന് തന്നെ പ്രധാനമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    നമ്മുടെ ശരീരത്തില്‍ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം.അതിനാല്‍ത്തന്നെ ഈ അവയവം എന്തുവിലകൊടുത്തും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശ്വാസകോശത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം തന്നെ ശ്വസനം കൈമാറുക എന്നതാണ്. ശ്വാസകോശത്തിലൂടെ മാത്രമാണ് ശ്വസന പ്രക്രിയ നടക്കുന്നത്. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍  ഈ വഴികള്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക മണി പ്ലാന്റ്, പീസ് ലില്ലി, സ്‌നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍ പോലും ഓക്സിജന്‍…

    Read More »
  • അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകുന്ന പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച്‌ അറിയാം

    സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം സമ്ബാദിക്കുക എന്ന നിക്ഷേപകന്റെ ആത്യന്തിക ലക്ഷ്യം സാധ്യമാക്കുന്ന ഒരു ജനപ്രിയ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് മികച്ച സമ്ബാദ്യം കെട്ടിപടുക്കാന്‍ സഹായിക്കുന്ന സ്‌കീമാണ് പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. അഥവാ നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ആര്‍ഡി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും തുടങ്ങാന്‍ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആര്‍ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ…

    Read More »
Back to top button
error: