Health

  • കോവിഡ്: പുരുഷൻമാരുടെ പ്രത്യുത്പാദനത്തെ ബാധിക്കുന്നു, പുരുഷബീജത്തിന്റെ കൗണ്ട് കുറയാൻ വേറെയും നിരവധി കാരണങ്ങള്‍; വിശദ വിവരങ്ങൾ അറിയുക

        പുരുഷ ബീജം അഥവാ സ്പേം എന്നത് ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. സാധാരണ ഗതിയില്‍ ഒരു ബീജമാണ് അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം സംഭവിയ്ക്കുന്നതെങ്കിലും ഗര്‍ഭധാരണം സാധ്യമാക്കാന്‍ കുറഞ്ഞത് 15 മില്യണ്‍ സ്പേം ഓരോ മില്ലീലിറ്ററിലും വേണമെന്നാണ് കണക്ക്. ഇതില്‍ കുറവെങ്കില്‍ ബീജസംഖ്യ കുറവ് എന്ന ഗണത്തില്‍ ആ വ്യക്തിയെ പെടുത്താം. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് കുറവ് ബീജസംഖ്യ. അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് ബാധിച്ച പുരുഷന്മാർക്ക്  അതവരുടെ  ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന്  വ്യക്തമായി. കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു. കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ചൈനയിൽ വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂൺ മുതൽ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ചൈനയിലെ ഗുലിൻ പീപ്പിൾസ് ആശുപത്രിയിൽ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെർട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ ബീജസാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ…

    Read More »
  • നാൽപ്പതുകഴിഞ്ഞവർ ‘ജീവിക്കാൻ’ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; വായിക്കാതെ പോകരുത്

    ജീവിതത്തിലെ പ്രത്യേക കാലഘട്ടമാണ് നാൽപ്പതുകൾ. ചെറുപ്പമാണോ എന്ന് ചോദിച്ചാൽ ഒന്ന് പരുങ്ങേണ്ടിവരും. എന്നാൽ വയസ്സായോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല! വലിയ സാമൂഹികമാറ്റങ്ങൾ ഇതിനകം വന്നു. ടി.വി.യുടെ മുൻപിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന പുതിയ ശീലം വ്യാപകമായി. ഒപ്പം ആണ്ടിലൊരിക്കലോ മറ്റോ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ഈറ്റിങ് ഔട്ട് ഭക്ഷണസംസ്കാരവും കടന്നുവന്നു. ഫാസ്റ്റ്ഫുഡ് വിഭവങ്ങളും കഴിച്ച് ചടഞ്ഞിരിപ്പ് ശീലമാക്കിയവർക്ക് തടിയും വയറുമുണ്ടായി. ഇതിന്റെയെല്ലാം പ്രതിഫലനം ജീവിതത്തിലും തെളിയാൻ തുടങ്ങി. മിക്കവർക്കും പ്രഷറും ഷുഗറും കൊളസ്ട്രോളും ഫാറ്റി ലിവറുമൊക്കെയുണ്ട്. അരകിലോമീറ്റർ നടന്നാൽ കിതയ്ക്കുന്നവരാണേറെയും. പ്രകൃതിയുമായി ബന്ധമില്ലാത്ത തെറ്റായ ജീവിതശൈലിയാണ് ഈ മാറ്റത്തിന് കാരണം. ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതും സമീകൃതവുമാകണം. നടക്കാനും സൈക്കിൾ ചവിട്ടാനും ശ്രദ്ധിക്കണം. ലഹരിവസ്തുക്കളോട് നോ പറയാൻ കഴിയണം. വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്താനും ശ്രദ്ധിക്കണം. പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം എത്രയാണെന്നറിയണം. മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗയും ധ്യാനവും ശീലമാക്കണം. ഈ ശ്രദ്ധയും കരുതലും…

    Read More »
  • ‘ചൂടാകുന്ന’ കാലം ; ശരീരത്തെ തണുപ്പിക്കാനുള്ള മാർഗങ്ങൾ 

    കത്തുന്ന ചൂടിൽ ഉള്ളം തണുക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ശരീരത്തിന് തണുപ്പ് നൽകുന്ന ചില ഭക്ഷണ പദാ‍ർത്ഥങ്ങളുണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം.   തൈര്   വേനൽക്കാലത്ത് വിറ്റാമിനുകളുടെ കലവറയായ തൈര് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ തൈരിന് സാധിക്കും. പ്രത്യേകിച്ചും കട്ടതൈര്. ചർമ, ശരീര സൗന്ദര്യത്തിനും തൈര് ഉത്തമമാണ്. തണ്ണിമത്തൻ ജ്യൂസായും അല്ലാതെയും തണ്ണിമത്തൻ കഴിക്കുക. ശരീരത്തിൽ തണുപ്പ് നിലനിർത്താനും ശരീരത്തിനും മനസ്സിനും കുളിർമയേകാനും തണ്ണിമത്തൻ നല്ലതാണ്. കരിക്ക് ശരീരത്തെ തണുപ്പിക്കാൻ കരിക്കിൻ വെള്ളവും നല്ലതാണ്.ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കി ശരീരത്തിലെ ജലാംശം നിലനിർത്താൻ കരിക്കിൻ വെള്ളം സഹായിക്കുന്നു. വെള്ളം ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളംകുടി കുറയ്‌ക്കരുത്. യാത്ര പുറപ്പെടുമ്പോള്‍ ആവശ്യത്തിന് വെള്ളം കരുതാന്‍ മറക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. വെള്ളരി ഒരു വെള്ളരിയിൽ ഏകദേശം 90 ശതമാനം വെള്ളമാണ്. വെള്ളരിക്കാ ശരീരത്തിലെ സ്വാഭാവികമായി ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.   മോര് ശരീരത്തിലെ ജലാംശം…

    Read More »
  • ‘ചെന്നിനായക’വും കറ്റാര്‍വാഴും തമ്മിലെന്ത് ? അറിയുമോ ആര്‍ക്കെങ്കിലും?

    കയ്പ്പിന്റെ പ്രതിരൂപമാണ് ചെന്നിനായകം. ഒരു പക്ഷേ നമ്മളില്‍ പലരും ആദ്യമായ് രുചിച്ച കയ്പുരസവും അതിന്റേതുതന്നെയാണ്. മുലകുടി നിര്‍ത്താന്‍ സമ്മതിക്കാത്ത പല കുസൃതിക്കുടുക്കളുടെയും മുലകുടി അമ്മമാര്‍ നിര്‍ത്തിയിരുന്നത് മുലക്കണ്ണില്‍ ചെന്നിനായകം തേച്ചുകൊണ്ടാണ്. ഒരിക്കല്‍ രുചിച്ചാല്‍ ആജീവനാന്തകാലം ആ കയ്പ്പ് മറക്കില്ല. മുലയുള്ള പ്രദേശത്തേക്ക് പോലും പിന്നെ അവര്‍ തിരിഞ്ഞു നോക്കില്ല എന്നാണ് ശാസ്ത്രം. ചെന്നിനായകം എന്ന് പലരും കേട്ടിട്ടും, കണ്ടിട്ടുമൊക്കെ ഉണ്ടെങ്കിലും, അതെന്താണ്, എവിടെനിന്ന് വരുന്നു എന്ന് പലര്‍ക്കും ഇന്നും അറിയില്ല. മുലകുടി നിര്‍ത്താന്‍ പുരട്ടുക എന്ന അപൂര്‍വാവശ്യത്തിന് അത് അങ്ങാടിക്കടകളില്‍ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും മലയാളികളില്‍ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ വസ്തുവിന് പിന്നിലെ വളരെ രസകരമായ കുറെ കാര്യങ്ങളുണ്ട്. എന്താണ് ചെന്നിനായകം ? നമ്മുടെ ‘കറ്റാര്‍വാഴ’യുടെ ഇലയിലെ ജെല്ലില്‍നിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാര്‍ ചെയ്‌തെടുക്കുന്നതാണ് ‘ചെന്നിനായകം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തില്‍, നല്ല കട്ടിക്കിരിക്കുന്ന…

    Read More »
  • ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത് 

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും. അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.    എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.   ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന…

    Read More »
  • മദ്യപാനം അവസാനിപ്പിച്ച്  ആയുസ്സും ആരോഗ്യവും വീണ്ടെടുക്കൂ, ഒരുമാസം ഒരു തുള്ളി മദ്യം പോലും തൊടാതിരുന്നാൽ ശരീരത്തില്‍   സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ അറിയൂ

       മദ്യപാനം  ശീലമായാല്‍ അത് നിര്‍ത്തുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. നിര്‍ത്തണം എന്ന് തോന്നിയാലും മനസ് അനുവദിക്കില്ല. കൂട്ടുകെട്ടുകളും മദ്യപാനത്തിന് ഒരു കാരണമാണ്. അമിത മദ്യപാനം മൂലം കുടുംബ ബന്ധം തന്നെ താളം തെറ്റും. തൊഴില്‍ മേഖലയിലും അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. മദ്യപാനം മൂലം ജോലിയില്‍ വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടാനും കാരണമാകും. ഇതിലൊക്കെ ഉപരി ആരോഗ്യം ക്ഷയിച്ച് അകാലമൃത്യുവാണ് മദ്യപാനത്തിന്റെ അത്യന്തിക ഫലം. ഈ സാഹചര്യത്തില്‍ മദ്യം ഇനി തൊടില്ലെന്ന് ദൃഢനിശ്ചയം ചെയ്യുന്നവര്‍ പതുക്കെ പതുക്കെ അതില്‍ നിന്നും പിന്‍വലിയാനാണ് ശ്രമിക്കേണ്ടത്. ക്രമേണ പൂര്‍ണമായും മാറ്റാന്‍ കഴിയും. മദ്യത്തില്‍ നിന്നും മാറി ജീവിതത്തിലേക്ക് നടന്നടുക്കുന്ന ഒരാളെ വീണ്ടും അതിലേക്ക് തന്നെ തള്ളിയിടാതെ നോക്കാന്‍ കുടുംബത്തിന്റെ സഹായവും ആവശ്യമാണ്. ഈ സമയത്ത് കുടുംബം കൈവിട്ടാല്‍ അയാള്‍ വീണ്ടും മദ്യപാനിയായി മാറും. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ഉദ്ധാരണശേഷി, ആശയക്കുഴപ്പം, ഉറക്ക തകരാര്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് മൂലമുള്ള…

    Read More »
  • മലബന്ധത്തിനു മുതൽ പല്ല് വേദനയ്ക്ക് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങൾ

    വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച് നീരിറക്കിയാൽ തൊണ്ട വേദനയ്ക്കുൾപ്പടെ ആശ്വാസം ലഭിക്കും വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ ഇത് തടയും.അതിനാൽ തന്നെ…

    Read More »
  • പുകവലി നിർത്താൻ പ്രകൃതിദത്ത മാര്‍ഗങ്ങൾ, 100 ശതമാനം ഫലപ്രദമെന്ന് പുതിയ പഠനം

         പുതുവത്സരത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത. പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ വലിനിര്‍ത്താനുള്ള അവസരമാണ് ഇവര്‍ക്ക് മുമ്പിലുള്ളത്. സസ്യജാലങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത ജൈവ സംയുക്തമായ സൈറ്റിസിന്‍ (Cytisine) ഉപയോഗിച്ച് പുകവലിനിര്‍ത്താം എന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വലി നിര്‍ത്താന്‍ സാധരണയായി പ്രയോഗിക്കുന്ന നിക്കോട്ടിന്‍ പാച്ചുകളേക്കാള്‍ വളരെയേറെ ഫലപ്രദമാണ് ഇതിന്റെ ഉപയോഗം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതനുസരിച്ച് സിഗരറ്റിന് അടിമകളായ ആളുകള്‍ ഇതു ഉപയോഗിച്ചാല്‍ വലി ഉപേക്ഷിക്കാനുള്ള സാധ്യത 100 ശതമാനമാണെന്ന് ‘ദി ഗാര്‍ഡിയന്‍’ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പുകവലിക്കാര്‍ നിക്കോട്ടിന്‍ ആസക്തി കുറയ്ക്കുന്ന ഒരു ഗുളിക കഴിക്കുന്നതിനേക്കാള്‍ ഇരട്ടി വിജയസാധ്യതയാണ് സൈറ്റിസിന്‍ ഉപയോഗത്തിലൂടെ ഉണ്ടാവുന്നതെന്നാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ജന്റീനയിലെ ഗവേഷകരാണ് ഇതുമയി ബന്ധപ്പെട്ടുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. സംഘം 12 റാന്‍ഡം ട്രയലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ  എത്തിയത്. ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ തങ്ങളുടെ ഈ ശീലം ഒഴിവാക്കാന്‍ വേപ്പ്, നിക്കോട്ടിന്‍…

    Read More »
  • നിത്യയൗവനം കേവല സ്വപ്നം, പക്ഷേ അകാലവാർധക്യം തടയാം; ഈ 5 കാര്യങ്ങൾ പാലിച്ചാൽ ഏറെക്കാലം ആരോഗ്യവാനായി ജീവിക്കാം…!

    എന്നും ആരോഗ്യമുള്ളവരായിരിക്കാനും കൂടുതൽ യുവത്വമുള്ളവരായി ഏറെക്കാലം ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് ഏവരും. ആയുർദൈർഘ്യത്തിന്റെ 25 ശതമാനം നമ്മുടെ ജീനുകളാൽ നിർണയിക്കപ്പെടുമ്പോൾ, ബാക്കിയുള്ളവ നിർണയിക്കുന്നത് നാം അനുദിനം ചെയ്യുന്ന പ്രവൃത്തികളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് പെട്ടെന്നുള്ള പരിഹാരങ്ങളോ കുറുക്കുവഴികളോ ഇല്ല. എന്നാൽ ചില കാര്യങ്ങൾ നമുക്ക് ചെയ്യാനാവും. ആയുസ് വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും നമുക്ക് ചെയ്യാൻ കഴിയുന്ന 5 കാര്യങ്ങൾ ഇതാ. 1. പ്രധാനമായും സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുക നമ്മുടെ ഭക്ഷണം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആരോഗ്യവും ദീർഘായുസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. നാം കൂടുതൽ സസ്യഭക്ഷണങ്ങൾ കഴിക്കുകയും മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും ഉപ്പും കുറക്കുകയും ചെയ്‌താൽ, ഹൃദ്രോഗവും കാൻസറും ഉൾപ്പെടെയുള്ള നമ്മുടെ ആയുസ് കുറയ്ക്കുന്ന നിരവധി രോഗങ്ങളെ തടയാം. പോഷകങ്ങൾ, ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് സസ്യാഹാരങ്ങൾ. ഇതെല്ലാം പ്രായമാകുമ്പോൾ നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ സംരക്ഷിക്കുന്നു, ഇത്…

    Read More »
  • പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങൾ

    നമുക്കറിയാം, ഇന്ന് പ്രമേഹം ഒരു ജീവിതശൈലീരോഗമാണെന്ന്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം പ്രശ്നഭരിതമായ അവസ്ഥയാണെന്നതും മിക്കവരും ഇന്ന് മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറാമെന്നുമെല്ലാം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. നമ്മുടെ രാജ്യമാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ഓരോ ദിനവും കുതിപ്പ് തുടരുകയാണ്. ലോകത്ത് തന്നെ ഇത്രയധികം പ്രമേഹരോഗികളുള്ള മറ്റൊരു രാജ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇനി അല്‍പം കൂടി കഴിഞ്ഞാല്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകും എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാരമ്ബര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്. അതിനാല്‍ പ്രമേഹം ചെറുക്കണമെങ്കില്‍ എങ്ങനെയാണ് നാമതിലേക്ക് വീണുപോകുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം കൂടി അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ പ്രമേഹത്തിലേക്ക് നമ്മെ എത്തിക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്. ഒന്ന്… കായികാധ്വാനങ്ങളേതും ഇല്ലാതെ, വ്യായാമമില്ലാതെ, ശരീരം വേണ്ടവിധം അനങ്ങാതെ…

    Read More »
Back to top button
error: