Health

  • ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇന്ന് സെപ്തംബർ 25, ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവർക്കും ശ്വാസകോശരോഗങ്ങൾ പ്രതിരോധിക്കുന്നതിനും രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിർത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിൻറെ സന്ദേശം. എന്തായാലും ഈ ദിനത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും ജീവിതരീതികളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ തീർച്ചയായും നിങ്ങളുടെ മനസിൽ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിർത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാർബുദം (ക്യാൻസർ), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്. രണ്ട്… പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങൾ ചെറുക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം പതിവാകുമ്പോൾ അത് ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൂന്ന്… വ്യക്തി…

    Read More »
  • രാത്രി കട്ടിലിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ? പ്രശ്നം ഗുരുതരം

        മൊബൈൽ ഫോൺ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തിൽ പകുതി സമയത്തിലധികവും മൊബൈൽ ഫോണുകളിൽ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കിൽ, അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്നതിനാൽ ജാഗ്രത പാലിക്കുക. വേണ്ടത്ര ഉറങ്ങാൻ കഴിയില്ല: ഉറക്കം നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മതിയായ ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാലും രാത്രി വൈകുവോളം മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്നാൽ ഉറക്കം പൂർണമാകില്ല. ഇക്കാരണത്താൽ, രാവിലെ എഴുന്നേൽക്കുമ്പോൾ, തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരും. ഇതു മൂലം പകൽ അലസത അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ പല ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും. കാഴ്ച ശക്തിക്കു തകരാർ വരും: പലരും രാത്രി കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മുറിയിൽ അധികം വെളിച്ചമുണ്ടാവില്ല. ഇക്കാരണത്താൽ, കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കണ്ണുകളെ ദുർബലമാക്കും.…

    Read More »
  • കുതികാൽ വേദന: അറിയേണ്ടതെല്ലാം

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക്  ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

    Read More »
  • ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാം?

    ജീവിതത്തിൽ ഇൻഷുറൻസിന് പ്രാധാന്യമേറെയാണ്. പ്രത്യേകിച്ചും ആരോഗ്യ ഇൻഷുറൻസിന്. അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാണ് ഇൻഷുറൻസുകൾ. ഡോക്ടറെ കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൺസൾട്ടേഷനുകൾക്ക് ധാരാളം പണം നൽകുക തന്നെ വേണം. കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത്, ആശുപതിയിലെ ചെലവുകൾ നികത്താൻ നിങ്ങളെ സഹായിക്കും. ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ ഹോസ്പിറ്റലൈസേഷൻ: ഡോക്ടറുടെ ഫീസും മരുന്നുകളുടെ ചെലവുകൾ ഉൾപ്പെടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്തുണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. പരിശോധനകൾ, റൂം വാടകകൾ, അല്ലെങ്കിൽ ഐസിയു ചാർജുകൾ എന്നിവയുടെ ചെലവുകളും ഇൻഷുറൻസ് വഹിക്കും. പ്രീ-ആൻഡ്-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: ഹോസ്പിറ്റലൈസേഷന് 30-60 ദിവസം മുന്പും 60-90 ദിവസത്തിനു ശേഷവുമുള്ള ചെലവുകളും – ഇൻഷുറൻസ് വഹിക്കുന്നു. വാർഷിക പരിശോധനകൾ:…

    Read More »
  • ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടോ? അറിയാൻ ഇതാ വഴികള്‍

    ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ജലം.എന്നാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ സ്വയം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ പുറപ്പെടുവിക്കും. അവ എന്തൊക്കെ ആണെന്ന് നോക്കാം. മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് മൂത്രത്തിനെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഈ വ്യക്തിക്ക് നല്ല അളവില്‍ മൂത്രം വരികയും മൂത്രത്തിന് ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്യും. ഇളം മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നാണ് അര്‍ത്ഥം. ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. മീഡിയം മഞ്ഞ നിറം : നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടെന്നാണ് അതിനര്‍ത്ഥം. ഉടൻ 2-3 ഗ്ലാസ് വെള്ളം വരെ കുടിക്കുക. കടും മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയും ദുര്‍ഗന്ധവുമുണ്ടെങ്കില്‍…

    Read More »
  • പനി വന്നാല്‍ കുളിക്കുന്നത് അപകടകരമോ, വൈറൽ പനി തടയാൻ എന്തു ചെയ്യണം…? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

        പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്, അത് പനി വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് പലരും വൈറല്‍ പനി ബാധിച്ചാല്‍ കുളിക്കാതെ കട്ടിലില്‍ തന്നെ കിടക്കും. എന്നാല്‍ പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ല എന്നത് സത്യമാണോ? പനി വരുമ്പോള്‍ ശരീരോഷ്മാവ് കൂടാറുണ്ട്. പക്ഷേ പനി ഉണ്ടെങ്കിലും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. കുളിക്കുന്നതോടെ ഫ്രഷായി നമുക്ക് തോന്നുകയും അലസത അകറ്റുകയും ചെയ്യും. കൂടാതെ, ബാക്ടീരിയയും വൈറല്‍ വളര്‍ച്ചയുടെ സാധ്യതയും കുറയുന്നു. അതിനാല്‍, പനി ഉണ്ടെങ്കിലും , തീര്‍ച്ചയായും ദിവസവും ഒരു തവണ കുളിക്കുക. തലകുളിച്ചാൽ  മുടി ശരിയായി ഉണക്കണം എന്നത് ശ്രദ്ധിക്കുക. മുടി നനഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. സാധാരണ പനി ബാധിച്ചവര്‍ക്ക് തീര്‍ച്ചയായും കുളിക്കാവുന്നതാണ്. എന്നാല്‍ എല്ലാത്തരം പനികള്‍ക്ക് ശേഷവും കുളിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാള്‍ക്ക് പനി ബാധിച്ചാല്‍ കുളിക്കരുത്. അത് മുറിവുകളെയും തുന്നലുകളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുളിക്കുമ്പോള്‍ ശരീരത്തിലെ ചൂട്…

    Read More »
  • വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

    വയറിൻറെ അഥവാ കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ വയറിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും. രണ്ട്… നെയ്യാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മൂന്ന്… ‍ ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉള്ളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ…

    Read More »
  • ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി; സഹപ്രവർത്തകർ പറഞ്ഞത് ​ഗർഭിണി ആയിരിക്കുമെന്ന്, ഡോക്ടർ പറഞ്ഞു അവൾക്ക് വിഷാദമാണെന്ന്… പക്ഷേ…

    നിരവധിക്കണക്കിന് വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഇപ്പോൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത്. അതിൽ ചിലതൊക്കെ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ച് കാണുമോ എന്ന് നാം അന്തംവിടും. ചില കഥകളൊക്കെ കേൾക്കുമ്പോൾ നമുക്ക് ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം തോന്നും. അതുപോലെ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ച അനുഭവമാണ് 36 -കാരിയായ ഹെലൻ ഹാനെമാന്റേതും. 2016 -ലായിരുന്നു അവളുടെ വിവാഹം. ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അതിലൊന്ന് അവളെപ്പോഴും തുരങ്കത്തിൽ നിന്നുള്ളത് പോലെയുള്ള ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി എന്നതാണ്. പിന്നെ വിട്ടുമാറാത്ത തലവേദനയും. തുടക്കത്തിൽ അവളുടെ സഹപ്രവർത്തകർ പറഞ്ഞത് അവൾ ​ഗർഭിണി ആയിരിക്കും എന്നാണ്. എന്നാൽ പരിശോധനയിൽ ആയിരുന്നില്ല. ഇതേ തുടർന്ന് അവൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പറഞ്ഞത് അവൾക്ക് വിഷാദം ആണ് എന്നായിരുന്നു. ശേഷം ഹെലനും ഭർത്താവും അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും…

    Read More »
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ; പ്രമേഹമുള്ളവർ ഉലുവയിട്ട വെള്ളം കുടിച്ചോളൂ, ​​ഗുണങ്ങൾ ഇതാണ്

    പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ‘ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവർത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-OH അമ്‌പാൻ ക്രീസ് ഐലുമായി പ്രവർത്തിക്കുന്നു) എന്നിവയും കുടലിൽ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു…’ – പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ…

    Read More »
  • അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹം ഗുരുതരമാക്കും, വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹം: വിദഗ്ധ ഡോക്ടർമാർ 

       അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരമാക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലവുമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ നടന്ന പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. വര്‍ധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളും  സമ്മേളനം വിശദമായി ചര്‍ച ചെയ്തു. 2045 ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷന്‍ കണക്കാക്കുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 1970 കളില്‍ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 20 ശതമാനം ആയി വര്‍ധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ ജി വിജയകുമാര്‍ വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന…

    Read More »
Back to top button
error: