Health

  • മുപ്പത്തിയഞ്ച് വർഷം നീണ്ട പഠനത്തിന് ശേഷം അവർ കണ്ടെത്തി, എന്തുകൊണ്ടാണ് ചിലർക്ക് മാത്രം 90ഉം നൂറും വയസ് വരെ ആയുസ്!

    ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന മനുഷ്യരിൽ ആയുർദൈർഘ്യത്തിൽ വ്യത്യാസം കാണാറുണ്ട്. സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങൾ, ആരോഗ്യമേഖലയുടെ സൗകര്യങ്ങൾ, മറ്റ് ജീവിതരീതികൾ അടക്കം പല ഘടകങ്ങളും ഇതിൽ ഭാഗവാക്കാകാറുണ്ട്. ഇക്കൂട്ടത്തിൽ തീർച്ചയായും ജനിതകഘടകങ്ങളും സ്വാധീനം ചെലുത്താറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നമുക്കിടയിൽ ചിലർ മാത്രം 90ഉം നൂറും വയസ് വരെ ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയത്തിൽ പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ ‘GeroScience’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിൽ വന്നൊരു പഠനറിപ്പോർട്ട് പ്രകാരം 90ഉം നൂറും വയസുവരെയെല്ലാം ജീവിക്കുന്നവരുടെ രക്തത്തിൽ ചില വ്യത്യാസങ്ങൾ വ്യക്തമായി കാണാമത്രേ. മുപ്പത്തിയഞ്ച് വർഷം നീണ്ട പഠനമായിരുന്നു ഇത്. ഏതാണ്ട് അമ്പതിനായിരത്തിന് അടുത്ത് ആളുകളെ ആണ് പഠനത്തിനായി ഗവേഷകർ ഉപയോഗപ്പെടുത്തിയതത്രേ. ഇവരിൽ 2.7 ശതമാനം പേർ 100 വയസുവരെ ആയുസ് തികച്ചവരായിരുന്നുവത്രേ. ഇതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകൾ. ഇവരുടെ കേസുകൾ കൂടുതലായി പഠവവിധേയമാക്കിയ ശേഷമാണ് ഗവേഷകർ തങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും പങ്കുവച്ചിരിക്കുന്നത്. രക്തത്തിലെ കൊളസ്ട്രോൾ, ഗ്ലൂക്കോസ് എന്നിങ്ങനെ പല ഘടകങ്ങളിലും ഇവരിൽ…

    Read More »
  • 50 കഴിഞ്ഞ സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാന പ്രശ്നമാണ് അസ്ഥിക്ഷയം; അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

    50 കഴിഞ്ഞ സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാന പ്രശ്നമാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപോറോസിസ്. അസ്ഥിക്ഷയം ബാധിക്കുന്നതോടെ സുഷിരങ്ങൾ വലുതായി ഭിത്തികളുടെ കനം കുറയും. എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുന്നതിനത്തെുടർന്ന് വളരെ പെട്ടെന്ന് അസ്ഥികൾ ഒടിയുന്നതാണ് പ്രധാന രോഗലക്ഷണം. അസ്ഥി ക്ഷയം ഗുരുതരമാകുന്നതോടെ ചെറിയ ക്ഷതങ്ങൾപോലും സങ്കീർണമായ ഒടിവുകൾക്കിടയാക്കും. സ്ത്രീകൾ, പ്രത്യേകിച്ച്, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ കാരണം ഈ അവസ്ഥയ്ക്ക് കൂടുതൽ വിധേയരാകുന്നു. കുറഞ്ഞ അസ്ഥി സാന്ദ്രതയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും പ്രായമാകുന്നതിനനുസരിച്ച് മെച്ചപ്പെട്ട അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്… ഒന്ന്… ശക്തമായ എല്ലുകളെ നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരമാണ് അടിസ്ഥാനം. പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. കാൽസ്യം ആഗിരണത്തിന് വിറ്റാമിൻ ഡിയും നിർണായകമാണ്. രണ്ട്… നടത്തം, ജോഗിംഗ്, നൃത്തം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് അസ്ഥികളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും സഹായിക്കും. എല്ലുകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിനുമായി ദിവസവും 20 മിനുട്ട് വ്യായാമം…

    Read More »
  • കുടുംബത്തി​ന്റെ പിന്തുണയും ത​ന്റെ ഉൾക്കരുത്തും അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായി; ക്യാൻസറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ; വീഡിയോ

    ക്യാൻസറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തി​ന്റെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് നിഷ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വർഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സ്തനാർബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു. അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോ​ഗം. രണ്ട് അനു​ഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവർ പറഞ്ഞു.

    Read More »
  • ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ആണോ ഉപയോഗിക്കുന്നതെന്ന് ഡോക്ടറോട് ചോദിക്കാം; ഗുണങ്ങൾ ഇവയാണ്

    കലശലായ നെഞ്ചുവേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ പ്രവേശിപ്പിച്ചിട്ട് അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പുറത്തു നിങ്ങൾ നിന്നിട്ടുമുണ്ട്…. അൽപ്പം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് രോഗിയെ ഐസിയുവിൽ ആക്കിയെന്നും ആൻജിയോഗ്രാം വേണമെന്നും പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി…എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും കാർഡിയോളജിസ്റ്റിന്റെ  അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വച്ച് 180000 രൂപയാകും. അത് അടയ്ക്കണം”. നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും. എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം  തോന്നും. ഒന്ന് ചോദിക്കട്ടെ…..? ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ? മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത്…

    Read More »
  • കാലുകളുടെ പേശികൾ എത്ര ശക്തിയുള്ളതാണോ അതനുസരിച്ചിരിക്കും നമ്മുടെ ആയുസ്സ്: കാലുകൾ സംരക്ഷിക്കുന്നതിലൂടെ ആയുസ് വർദ്ധിപ്പിക്കാം, ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

       തലയിൽ നരകയറുമ്പോഴും ചർമത്തിൽ ചുളിവുകൾ വരുമ്പോഴും  നാം വിലപിക്കാറുണ്ട് ആയുസ് തീരാറായി എന്ന്. എന്നാൽ അതല്ല  യഥാർഥാത്ഥ്യം, നമ്മുടെ കാലിന്റെ ആരോഗ്യത്തിനനുസരിച്ചാണ് ആയുസ് ഇരിക്കുന്നത്. കാലുകളുടെ പേശികൾ എത്രത്തോളം ശക്തിയുള്ളതാണോ അതിനനുസരിച്ചിരിക്കും നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യവും. കാലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് അറിയുക എല്ലാ ദിവസവും നടക്കുന്നത് കാലുകളിലെ പേശികൾക്ക് ശക്തി നൽകും. ഒരാൾ രണ്ടാഴ്ചയോളം നടക്കാതിരുന്നാൽ അയാളുടെ കാലിന്റെ ശക്തി മൂന്നിലൊന്നായി കുറയും. ഇത് നിങ്ങളുടെ പ്രായം 30 വർഷം കൂടുന്നതിന് തുല്യമാണ്. അത് കൊണ്ട് തന്നെ ദിവസവും നടക്കുക. ഒരാളുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും ചുമക്കുന്നത് കാലുകളാണ്. ഒരു മനുഷ്യശരീരത്തിലെ 50 ശതമാനം എല്ലുകളും 50 ശതമാനം പേശികളും ആ വ്യക്തിയുടെ കാലുകളിലാണ് ഉള്ളത്. അത് പോലെ ശരീരത്തിലെ ഏറ്റവും വലിയ സന്ധികളും എല്ലുകളും കാലുകളിലാണ്. ചെറുപ്പക്കാരനായ ഒരാളുടെ കാലുകൾക്ക് 800 കിലോ ഉള്ള ഒരു ചെറിയ കാർ പൊക്കാനുള്ള ശക്തിയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…

    Read More »
  • കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓർമ്മശക്തിക്കും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

    കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടത് ആരോഗ്യകരമായ ഭക്ഷണം ആണ്. കുട്ടികളുടെ തലച്ചോറ് വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. അത്തരത്തില്‍ കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി നല്‍കേണ്ട പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കുട്ടികളിലെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. ഇതിനായി സാൽമൺ ഫിഷ്, ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, വാള്‍നട്സ് തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രണ്ട്… ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികളെ ഏകാഗ്രതയോടെ നിലനിർത്താൻ ഇവ സഹായിക്കുന്നു. ഇതിനായി പച്ചിലക്കറികള്‍, കിഡ്‌നി ബീൻസ്, ഗ്രീൻ പീസ്, ചെറുപയർ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മൂന്ന്… ആന്‍റി ഓക്സിഡന്‍റുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്. ഇതിനായി ബീറ്റ്റൂട്ട്, ക്യാരറ്റ്, തക്കാളി,…

    Read More »
  • മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യുന്ന സ്ത്രീകൾ  ഇക്കാര്യം മറക്കരുത്, സൂക്ഷിച്ചില്ലെങ്കില്‍ അര്‍ബുദസാധ്യത

       സ്ത്രീകൾ ചുരുണ്ടതും മനോഹരവുമായ മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്ത് നടക്കുന്നത് കാണാറില്ലേ…? മാറുന്ന സൗന്ദര്യ സങ്കല്പത്തിന്റെ പ്രതീകമാണ് അത്. പക്ഷേ അടുത്ത തവണ മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാൻ സലൂണിലേക്ക്‌ പോകുമ്പോള്‍ സ്ത്രീജനങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്‌മൂത്‌നിങ്‌ ഉൽപന്നത്തില്‍ ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടോ എന്ന്‌. കാരണം മുടിയില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്‌ അധിഷ്‌ഠിത ഉൽപന്നങ്ങള്‍ ആസ്‌മയ്‌ക്കും അര്‍ബുദത്തിനും കാരണമാകാമെന്ന്‌ അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) പറയുന്നു. അണുനാശിനികളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന നിറമില്ലാത്ത രാസവസ്‌തുവാണ്‌ ഫോര്‍മാല്‍ഡിഹൈഡ്‌. മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില ഉൽപന്നങ്ങള്‍ ചൂടാക്കുമ്പോള്‍ വായുവിലേക്ക്‌ ഫോര്‍മാല്‍ഡിഹൈഡ്‌ പുറന്തള്ളുമെന്നും ഇത്‌ ഉപഭോക്താക്കളിലും സലൂണ്‍ ജീവനക്കാരിലും അര്‍ബുദ സാധ്യത വർധിപ്പിക്കുമെന്നും എഫ്‌ഡിഎ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇതിനാല്‍ മുടിയില്‍ ഉപയോഗിക്കുന്ന ഉൽപന്നങ്ങളില്‍ നിന്ന്‌ ഫോര്‍മാല്‍ഡിഹൈഡോ അവ പുറന്തള്ളുന്ന മെതിലൈന്‍ ഗ്ലൈക്കോള്‍ പോലുള്ള രാസവസ്‌തുക്കളോ നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌ എഫ്‌ഡിഎ. ഹ്രസ്വകാലത്തേക്ക്‌ ഫോര്‍മാല്‍ഡിഹൈഡ്‌ ശ്വസിക്കുന്നത്‌…

    Read More »
  • പനി, ചുമ, ജലദോഷം ; ഇഞ്ചി മിഠായി വീട്ടിൽ തന്നെ തയ്യാറാക്കാം

    വളരെയധികം ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇഞ്ചി. പഴമക്കാര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ 108 കറികള്‍ക്ക് സമാനമാണ് ഇഞ്ചി കറി. പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നൽകാൻ ഇഞ്ചിനീരിന് സാധിക്കും.എന്നാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ കഴിക്കാൻ മടി ആയിരിക്കും. കുട്ടികള്‍ക്ക് കൊടുക്കാൻ നമുക്ക് ഇഞ്ചി കൊണ്ട്  മിഠായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഇഞ്ചി ഒന്ന് പുഴുങ്ങി എടുക്കണം. ഒരു പാത്രം അടുപ്പത്തേക്ക് വച്ച്‌ അതിലേക്ക് കുറച്ച്‌ ഇഞ്ചി ഇട്ടുകൊടുക്കാം. ഇതിലേക്ക് കുറച്ച്‌ ഉപ്പു കൂടി ചേര്‍ത്ത് ഇഞ്ചി നല്ലതുപോലെ സോഫ്റ്റ് ആവുന്നത് വരെ ഇളക്കി കൊടുക്കാം. പിന്നീട് ഉപ്പില്‍ നിന്നും ഇഞ്ചി തണുത്ത വെള്ളത്തിലേക്ക് മാറ്റാം. തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ ഇഞ്ചി ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ഇതിനോടൊപ്പം കുറച്ച്‌ പുതിനയിലയും തുളസിയിലയും കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. നല്ലതുപോലെ അരച്ചെടുത്ത ഈ മിക്സ്‌ ഒരു പാനിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യമായ ശര്‍ക്കര, അല്പം…

    Read More »
  • 30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാലുള്ള ഗുണങ്ങള്‍ എന്തൊക്കെ ?

    പഞ്ചസാര നമ്മുടെ ജീവിതത്തിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കി നോക്കൂ, അറിയാം മാറ്റങ്ങള്‍. 30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഒരു മാസത്തേയ്ക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കാന്‍ പാടുള്ളൂ. രണ്ട്… പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുമെന്ന് അറിയാമല്ലോ. അപ്പോള്‍ 30 ദിവസം പഞ്ചസാര കഴിക്കാതിരുന്നാല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. മൂന്ന്… ഒരു മാസത്തേയ്ക്ക് ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടും. നാല്… ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും. അഞ്ച്……

    Read More »
  • ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പ്രതിരോധത്തിന് മരുന്ന് കണ്ടെത്തി; നിലവില്‍ പരീക്ഷണഘട്ടത്തിൽ

    ഡെങ്കിപ്പനി നമ്മുടെ നാട്ടില്‍ എത്രമാത്രം വ്യാപകമാണെന്ന് ഏവര്‍ക്കുമറിയാം. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണല്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഡെങ്കിപ്പനിയാണെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് വരെ ആപത്താണ്. ഇനി, അപകടകരമാകുംവിധത്തിലേക്ക് എത്തിയില്ലെങ്കില്‍ പോലും ഡെങ്കിപ്പനി ആരോഗ്യത്തിനുമേല്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. പക്ഷേ ഇതുവരെയായിട്ടും ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയോ മരുന്നോ ഒന്നും ലഭ്യമല്ലായിരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിനും മരുന്നില്ല. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനിക്കെതിരായി ഒരു മരുന്ന് കണ്ടെത്തപ്പെട്ടിരിക്കുകയാണ്. ‘ജോൺസണ്‍ ആന്‍റ് ജോണ്‍സൺ’ ആണ് ഡെങ്കിപ്പനിക്കുള്ള ഗുളിക കണ്ടെത്തിയിരിക്കുന്നത്. ഇത് പരീക്ഷണഘട്ടത്തിലാണ് നിലവില്‍. മനുഷ്യരില്‍ നടത്തിനോക്കിയ ഒരു പരീക്ഷണം വിജയകരമായിരിക്കുകയാണിപ്പോള്‍. ഇതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. ഡെങ്കു വൈറസ് കുത്തിവയ്ക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുതലാണ് പരീക്ഷണത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍ ഗുളിക കഴിച്ചുതുടങ്ങിയത്. 21 ദിവസത്തോളം ഗുളികയെടുത്തു. പരീക്ഷണത്തില്‍ പങ്കെടുത്ത പത്ത് വളണ്ടിയര്‍മാരില്‍ ആറ് പേരിലും ഡെങ്കു വൈറസിന്‍റെ യാതൊരു പ്രശ്നവും…

    Read More »
Back to top button
error: