LocalNEWS

ബിരിയാണി ‘എടങ്ങേറായി’; പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

കാസര്‍ഗോഡ്: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വില്ലനയി ഭക്ഷ്യവിഷബാധ. നീലേശ്വരത്തെ സ്വകാര്യ കോളജ് 1994-95 പ്രീ ഡിഗ്രി ബാച്ചുകാടെ കുടുംബ കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. കാലിക്കടവ്-തൃക്കരിപ്പൂര്‍ റോഡിലെ ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഗമം.

ഇവിടെനിന്ന് ബിരിയാണി കഴിച്ചവര്‍ക്ക് തൊട്ടടുത്തദിവസം മുതല്‍ ദേഹാസ്വാസ്ഥ്യം, പനി, ഛര്‍ദി, വയറുവേദന, വയറ് സ്തംഭനം എന്നിവ അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പരാതിയുമായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന സംഘം ഹോട്ടല്‍ സന്ദര്‍ശിച്ച് പരിശോധനനടത്തി.

ഹോട്ടലും പരിസരവും ശുചിയാക്കാനും രണ്ട് ദിവസം അടച്ചിടാനും നിര്‍ദേശം നല്‍കി. ഹോട്ടല്‍ പരിസരത്ത് ശുചിത്വക്കുറവ് കണ്ടെത്തി, 5000 രൂപ പിഴ ചുമത്തി. ഞായറാഴ്ച ഒട്ടേറേ പേര്‍ ഹോട്ടിലില്‍നിന്ന് ഭക്ഷണം കഴിക്കുകയും പാഴ്‌സല്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. പരാതിയുമായി ആരുമെത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.

 

 

Back to top button
error: