NEWS

നൂറിന്റെ നിറവിൽ വി.എസ്  അച്യുതാനന്ദൻ

മ്മ്യൂണിസ്റ്റ്
പാർട്ടിയുടെ ചരിത്രമെന്നത് വിഎസ്സിന്റെ കൂടി ചരിത്രമാണ്.99 സീറ്റുകളുമായി പാർട്ടി ചരിത്രത്തിലാദ്യമായി തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ അധികാരത്തിലെത്തിയ വർഷം തന്നെയാണ് വിഎസ്സും 99 ലേക്ക് കടന്നത്.
ഇതിനു മുമ്പും കമ്മ്യൂണിസ്റ്റ് പാർട്ടി ഇതേ പോലൊരു ചരിത്രവിജയം നേടിയിരുന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു അത്. ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ അതേ വർഷം തന്നെയാണ് വിഎസ് മുഖ്യമന്ത്രയായതും.
 1957-ൽ ഏഷ്യയിലാദ്യമായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളുമാണ് വിഎസ്.ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രമാണ്.
1939 ൽ പിണറായി സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നതെങ്കിലും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവി 1937 ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെയാണ്.അന്നുമുതൽ വിഎസ് പാർട്ടിയുടെ ഭാഗമാണ്.
 മുൻ മുഖ്യമന്ത്രിയും കേരളത്തിലെ ഏറ്റവും ജനകീയനായ കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്ചുതാനന്ദൻ തൊണ്ണൂറ്റി ഒമ്പത് പിന്നിട്ട് നൂറാം വയസ്സിലേക്ക് കടക്കുകയാണ്.1923 ഒക്ടോബർ 20 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സമാനതകളില്ലാത്ത പോരാട്ടവും  കൊടിയ പീഢനവും അനുഭവിച്ച് മുന്നേറിയ വി.എസിൻ്റെ കഥ, ഒരു ത്രില്ലർ സിനിമയെപ്പോലും വെല്ലുന്നതാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്രയിലുള്ള വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ നൂറിലേക്ക് കടക്കുമ്പോഴും ആ പോരാട്ട വീര്യത്തിന്  ഒട്ടും കുറവ് വരുത്തിയിട്ടില്ല.

Back to top button
error: