LocalNEWS

ഹരിപ്പാട് വ്യാജ ഡ്രൈവിങ് ലൈസന്‍സ് പിടികൂടി

ആലപ്പുഴ: ഹരിപ്പാട് മോട്ടര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു. ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനില്‍ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉള്‍പ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസന്‍സ്.

എട്ട് വര്‍ഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാള്‍ എം.വി.ഡിയോട് പറഞ്ഞു.
എം.വി.ഡിയില്‍ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസന്‍സ്. നെടുമങ്ങാട് ആര്‍.ടി.ഒയുടെ നമ്പറും ലൈസന്‍സ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആര്‍.ടി.ഒയുമാണ്.

 

Back to top button
error: