NEWS

പത്തനംതിട്ടയിൽ ചാക്കില്‍ കെട്ടിയ കറന്‍സി നോട്ടുകളും പുതുപുത്തന്‍ സെറ്റു മുണ്ടും വഴിയിൽ ഉപേക്ഷിച്ചത് ക്ഷേത്രപൂജാരി

പത്തനംതിട്ട: വഴിയിരികില്‍ ചാക്കില്‍ കെട്ടിയ കറന്‍സി നോട്ടുകളും പുതുപുത്തന്‍ സെറ്റു മുണ്ടും ഉപേക്ഷിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മാലിന്യചാക്കിന് പകരം ക്ഷേത്രപൂജാരി കാറില്‍ നിന്ന് വലിച്ചെറിഞ്ഞതായിരുന്നു പണച്ചാക്ക്. വഴിയരികില്‍ നിന്ന് പണം അടങ്ങിയ ചാക്ക് കിട്ടിയെന്ന വാര്‍ത്തയറിഞ്ഞ് സ്റ്റേഷനിലെത്തിയ പൂജാരിക്ക് താക്കീത് നല്‍കി പൊലീസ് പണം മടക്കി നല്‍കി.
മഠത്തില്‍കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്ത് നാരായണന്റെയായിരുന്നു പണം.39,432 രൂപ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ടൗണില്‍ നിന്ന് അധികം അകലെയല്ലാതെ പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം മുട്ടം എന്ന സ്ഥലത്ത് നാട്ടുകാരാണ് പണച്ചാക്കും പുതുപുത്തന്‍ സെറ്റുമുണ്ടും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് വന്നു. കുട്ടിച്ചാക്കിന്റെ പകുതിയോളം കറന്‍സി നോട്ടുകളും സമീപത്തായി സെറ്റ് സാരിയുമാണ് കണ്ടെത്തിയത്.

 

10, 20 രൂപ നോട്ടുകളാണ് ഏറെയും. ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

Back to top button
error: