KeralaNews

ചാരക്കേസിൽ നീതി കിട്ടാതെ പോയത് കെ കരുണാകരന് മാത്രം, ചതിച്ചത് റാവു :കെ മുരളീധരൻ

ഐ എസ് ആർ ഒ ചാരക്കേസിൽ നീതി കിട്ടാതെ പോയത് കെ കരുണാകരന് മാത്രമെന്ന് കെ മുരളീധരൻ. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകാനുള്ള വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടവർ എല്ലാം ഇന്ന് സംശയത്തിന്റെ നിഴലിൽ നിന്ന് പുറത്ത് വന്നിരിക്കുന്നു. കുറ്റാരോപിതനായ രമൺ ശ്രീവാസ്തവ ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണ്. എന്നാൽ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരൻ മാത്രമാണെന്ന് മുരളീധരൻ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണത്തിൽ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും. അതിന് ഇതിന് പിന്നിൽ ആരാണെന്നു താൻ പറയുന്നില്ല. അതിന് തന്റെ പക്കൽ തെളിവില്ല. എന്നാൽ ചാരവൃത്തി കേസിൽ കരുണാകരനെ രാജിവെപ്പിക്കാൻ ശ്രമിച്ചത് നരസിംഹ റാവുവാണ്. ബാബ്‌റി മസ്ജിദ് തകർച്ചയെ തുടർന്ന് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് നഷ്ടമാക്കിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആക്ഷേപം ഉണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളിൽ വന്ന പേരുകളിൽ കരുണാകരന്റെ പേരുമുണ്ടായിരുന്നു. വാർത്തകളിൽ പേര് വന്ന രണ്ടു പേരെ ഹവാല കേസിൽ ഉൾപ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരിൽ ഒന്നും കിട്ടാത്തതിനാൽ ചാരക്കേസിൽ കുടുക്കുകയായിരുന്നു എന്നും മുരളീധരൻ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close