Cover StoryFrom the EditorNationalNews

ആക്രമണം ശക്തമാക്കി രാഹുൽ ഗാന്ധി,മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് മാറ്റിയത് മോഡി അറിഞ്ഞ്

വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.വിമാനത്താവാളത്തിൽ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുളള ലുക്കൗട്ട് നോട്ടീസ് മാറ്റി “വിവരമറിയിക്കുക” എന്ന നിലയിലുളള റിപ്പോർട്ട് നോട്ടീസ് ആക്കി മാറ്റിയത് സിബിഐ ആണ്.പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിലാണ് സിബിഐ.ഇക്കരമൊരു പ്രമാദമായ കേസിൽ പ്രധാനമന്ത്രിയുടെ അറിവോടെയല്ലാതെ സിബിഐ റിപ്പോർട്ട് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ലണ്ടനിലേക്ക് പോകും മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.ലുക്കൗട്ട് നോട്ടീസുളള മല്യ ലണ്ടനിൽ പോകുന്ന കാര്യം അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ ജെയ്റ്റ്ലി അറിയിച്ചില്ലെന്നും അദ്ദേഹം രാജി വെയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close