Cover StoryFrom the EditorKeralaNews

ചാരക്കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, കരുണാകരൻ ഗൂഢാലോചനയുടെ ഇര :പത്മജ വേണുഗോപാൽ

ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് മകളും കോൺഗ്രസ്‌ നേതാവുമായ പത്മജ വേണുഗോപാൽ. രാഷ്ട്രീയ ഗൂഢാലോചയുടെ ഇരയാണ് കെ കരുണാകരൻ എന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. ഇതിന് പിന്നിൽ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കൾ ഉണ്ട് അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ഗൂഢാലോചനക്കു പിന്നിലുള്ളവരെ പറ്റിയുള്ള വിവരങ്ങൾ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ പറയാൻ താൻ തയ്യാറാണെന്നും പത്മജ പറഞ്ഞു.

മൂന്ന് പോലീസുദ്യോഗസ്ഥന്മാരിൽ തീരുന്ന വിഷയമല്ല ഇത്. കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവം ആയിരുന്നു ഇതെന്നും പത്മജ വ്യക്തമാക്കി. നമ്പി നാരായണനെ പോലെ ഒരാൾ ഇല്ലെങ്കിൽ കേസിന്റെ സത്യാവസ്ഥ പുറത്ത് വരില്ലായിരുന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസ്‌ പാർട്ടിക്കുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close