Cover StoryLifeMovies

മമ്മൂട്ടിക്കും മോഹൻലാലിനും അടക്കം പ്രധാനമന്ത്രിയുടെ കത്ത്, സ്വച്ഛ്‌ ഭാരതിൽ പങ്കെടുക്കാൻ ആഹ്വാനം

സ്വച്ഛ്‌ ഭാരത് പദ്ധതിയുടെ നേട്ടങ്ങൾ വ്യക്തമാക്കി പ്രമുഖർക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്ത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർക്ക് പ്രധാനമന്ത്രി കത്തയച്ചിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന വൻ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാനാണ് ആഹ്വാനം.

കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരതിന്റെ നാലാം വാർഷികവും മഹാത്മാഗാന്ധിയുടെ 150ആം ജന്മ വാർഷികവും നടക്കുന്ന ഒക്ടോബർ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യത്തിനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്താണ് കത്ത്.

റിമ കല്ലിങ്ങൽ, പാർവതി, ദുൽഖർ സൽമാൻ, ദിലീഷ് പോത്തൻ, നിവിൻ പോളി, സൗബിൻ താഹിർ, അനു സിതാര എന്നിവർക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു. മറ്റുള്ളവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ശുചീകരണ ദൗത്യത്തിൽ പങ്കാളിയാകണമെന്നാണ് ആഹ്വാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close