NEWS

പൂജ ബമ്പർ ഭാഗ്യക്കുറി അടിക്കുന്ന വ്യക്തിക്ക് എത്ര രൂപ കൈയിൽ കിട്ടും ? 

പൂജ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നവംബർ 20നാണ്. 250 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 10 കോടി രൂപയാണ്. എന്നാൽ ഒന്നാം സമ്മാനം അടിച്ചാൽ 10 കോടി രൂപയും കൈയിൽ ലഭിക്കില്ല.
 പൂജ ബമ്പർ അടിക്കുന്ന വ്യക്തിക്ക് എത്ര രൂപ കൈയിൽ കിട്ടുമെന്ന് നോക്കാം. പത്ത് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വ്യക്തി 2,98,12,500 രൂപ നികുതി തുക കിഴിച്ച് സർക്കാരിൽ നിന്ന് 7,01,87,500 കോടി രൂപയാകും ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്ക്കണം. മൊത്തം 4,24,76,850 രൂപ കിഴിച്ചുള്ള തുകയാകും സമ്മാന ജേതാവിന് ഉപയോഗിക്കാനായി കിട്ടുക.
ഇതെല്ലാം കുറച്ചാൽ 5,75,23,150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

Back to top button
error: