PravasiTRENDING

മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ; 11 ലക്ഷം രൂപ പിഴയും തടവും

അബുദാബി: യുഎഇ ഫെഡറല്‍ നിയമ പ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമനല്‍ കുറ്റകൃത്യമാണെന്ന് ആവര്‍ത്തിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബോധവത്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 2021 ലെ 31-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 366 ല്‍ വ്യക്തമാക്കുന്നുണ്ട്. തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: