Cover StoryLifeMovies

ആന്ധ്രയിൽ സിനിമാ യുദ്ധം,ഒരു വശത്ത് മമ്മൂട്ടി

ആന്ധ്രയിൽ സിനിമാ യുദ്ധം.രണ്ട് നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകൾ തമ്മിൽ തെരഞ്ഞെടുപ്പിന് മുമ്പ് ഏറ്റുമുട്ടും.ഭരണ കക്ഷിയായ തെലുങ്ക്ദേശം പാർട്ടിക്കു വേണ്ടി എൻടി രാമറാവുവിന്‍റെ മകൻ ബലാകൃഷ്ണ നായകനായി ഇറങ്ങുന്ന ചിത്രവും പ്രതിപക്ഷ കക്ഷിയായ വൈഎസ്ആർ കോൺഗ്രസിനു വേണ്ടി മമ്മൂട്ടി നായകനാകുന്ന ചിത്രവും തമ്മിലാണ് ഏറ്റുമുട്ടൽ.

എൻടിആറിന്‍റെ ജീവചരിത്രമാണ് ബാലകൃഷ്ണ നായകനാകുന്ന ചിത്രമെങ്കിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവചരിത്രമാണ് മമ്മൂട്ടി നായകനാകുന്ന ചിത്രം.ബാലകൃഷ്ണയുടെ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.മമ്മൂട്ടി ചിത്രത്തിന്‍റെ പേരാകട്ടെ യാത്ര എന്നും.

ആന്ധ്രയിൽ ക‍ഴിഞ്ഞ ദിവസം ഇറങ്ങിയ യാത്രയുടെ പോസ്റ്ററും ടീസറും വൻഹിറ്റാണ്.തെലുങ്ക്ദേശം പാർട്ടിയെ ഞെട്ടിച്ച് വൈഎസ്ആർ 2003ൽ മുഖ്യമന്ത്രിപദത്തിലെത്തിയത് മൂന്ന് മാസം നീണ്ട പദയാത്രക്കൊടുവിലാണ്.അക്കാലത്തെ അദ്ദേഹത്തിന്‍റെ മുണ്ടുടുക്കൽ പ്രശസ്തമായിരുന്നു.തെലുങ്ക് രീതിയിൽ ‘പഞ്ചകെട്ട്’ എന്ന സ്റ്റൈലിലാണ് വൈഎസ്ആർ മുണ്ടുടുത്തത്.യാത്രയുടെ ടീസറിലെ മമ്മൂട്ടിയുടെ ഭാവഹാവാദികൾ വൈഎസ്ആറിനെ വല്ലാതെ ഓർമ്മിപ്പിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close