LifeMovies

ത്രിഡി സിനിമകളോട് പെരുത്തിഷ്ടം,ത്രി ഡി സിനിമയുടെ ഭാഗമാകാൻ ക‍ഴിഞ്ഞതിൽ സന്തോഷം:നമിത പ്രമോദ്

ചെറുപ്പത്തിൽ ത്രി ഡി സിനിമകൾ കാണുമ്പോൾ സിനിമയ്ക്ക് പിന്നിലെ കാര്യങ്ങൾ എങ്ങിനെയാകുമെന്ന് ആലോചിച്ചിട്ടുണ്ടെന്ന് സിനിമാ താരം നമിതാ പ്രമോദ്.തന്‍റെ ആദ്യ ത്രി ഡി സിനിമ പുറത്തിറങ്ങാനിരിക്കുമ്പോൾ അതീവ സന്തോഷത്തിലാണ് നമിത.ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കൻ എന്ന ത്രി ഡി സിനിമയിലെ നായികയാണ് നമിത.

മാജിക്കിന്‍റെ പശ്ചാത്തലത്തിലുളള ചിത്രമാണ് പ്രൊഫസർ ഡിങ്കനെന്ന് നമിത പറയുന്നു.അവതാർ പോലുളള സിനിമകൾ തിയ്യറ്ററുകളിൽ അന്തം വിട്ടിരുന്ന് കണ്ടിരുന്ന താൻ പ്രൊഫസർ ഡിങ്കൻ ത്രിഡിയാണെന്ന് സംവിധായകൻ റാഫി പറഞ്ഞപ്പോൾ “ത്രി ഡി തന്നെയാണോ?”എന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും നമിത പറയുന്നു.ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്‍റെ മകളുടെ വേഷമാണ് തനിക്കെന്ന് നമിത പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close