Cover StoryFrom the EditorNationalNews

ഇന്ധനവില: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്,കൊളളയടിച്ചത് 11 ലക്ഷം കോടിയെന്ന് ആക്ഷേപം

ഇന്ധനവില കൂടുന്നതിനെതിരെ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു.ജനജീവിതം ദുസ്സഹമായെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.

“മോഡി സർക്കാർ ഇന്ധനവില വർധപ്പിച്ച് രാജ്യത്തെ ജനങ്ങളിൽ നിന്ന് കൊളളയടിച്ചത് 11 ലക്ഷം കോടിയാണ്.കേന്ദ്രനികുതിയും സംസ്ഥാനങ്ങളിലെ നികുതിയും കുറച്ച് വില കുറയ്ക്കണം.പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടു വരണം.”സുർജേവാല വ്യക്തമാക്കി.

കേന്ദ്രസർക്കാരിനോടുളള പ്രതിഷേധത്തിൽ കൈകോർക്കാൻ പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് ആഹ്വാനം ചെയ്തു.പ്രതിപക്ഷ കക്ഷികളോട് ആശയവിനിമയം നടന്നതായി കോൺഗ്രസ് എംപി അഹമ്മദ് പട്ടേൽ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close