Uncategorized

സതാംപ്ടൺ ടെസ്റ്റിൽ ഇഞ്ചോടിഞ്ച്,രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കും തുടക്കം പി‍ഴച്ചു

സതാംപ്ടൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.ആരും ജയിക്കാം ആരും തോൽക്കാം.ബാറ്റ്സ്മാൻമാർ വിജയം കൊണ്ടു വരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുമ്പോൾ ബൗളിംഗ് മാന്ത്രികതയിൽ വിശ്വസിക്കുകയാണ് ഇംഗ്ലണ്ട്.

ഇംഗ്ലണ്ടിനെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 245 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം.എന്നാൽ ഈ ഘട്ടത്തിൽ പതറുകയാണ് ഇന്ത്യ.10 ഓവറുകൾ പിന്നിട്ടപ്പോൾ 25 റൺസെടുക്കുമ്പോ‍ഴേക്കും ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി ക‍ഴിഞ്ഞു.ക്യാപ്റ്റൻ വിരാട് കോലിയും അജിങ്ക്യെ രഹാനെയുമാണ് ക്രീസിൽ.

നേരത്തെ എട്ടിന് 260 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും നഷ്ടമായി.നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബൗളിംഗിൽ തിളങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close