Uncategorized

ഒരു മു‍ഴം മുമ്പെ എറിയാൻ ചന്ദ്രശേഖര റാവു,സംസ്ഥാന സർക്കാർ പിരിച്ചു വിട്ടേക്കും

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സംസ്ഥാന സർക്കാർ ഇന്ന് പിരിച്ച് വിട്ടേക്കുമെന്ന് സൂചന.ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് സൂചന.

ഒരു മണിയോടെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.ഇതിന് പിന്നാലെ പാർട്ടിയുടെ വമ്പൻ പൊതുയോഗവും നടക്കും.രങ്ക റെഡ്ഢി ജില്ലയിലെ 2000 ഏക്കർ ഭൂമിയാണ് പൊതുയോഗത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

പ്രധാന രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ഐടി മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ കെ ടി രാമറാവു വ്യക്തമാക്കി.പാർട്ടി സമ്മേളനത്തിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ചൂടേറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close