NEWS

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഒരു തവണ കൂടി ഇയാള്‍ പീഡിപ്പിച്ചുവെന്ന് പൊലീസ്.
ആനിക്കാട് മാരിക്കല്‍ നമ്ബുരാക്കല്‍ വീട്ടില്‍ ബെന്നിജോണിന്റെ മകന്‍ ജോണ്‍സണ്‍ ബെന്നി (19) ആണ് കീഴ്‌വായ്‌പ്പൂര്‍ പൊലീസിന്റെ പിടിയിലായത്.

ജനുവരി 22 ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതിനേഴുകാരിയെ വീട്ടില്‍ നിന്നും പ്രതി വശീകരിച്ച്‌ തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടില്‍ എത്തിച്ച്‌ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞും പ്രതി പീഡിപ്പിച്ചതായി മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കീഴ്‌വായ്‌പ്പൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: