NEWS

ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാകിസ്താന്‍ സൈനിക സംഘവും

ദോഹ: അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാകിസ്താന്‍ സൈനിക സംഘം ഇന്നലെ ഖത്തറിലേക്ക് പുറപ്പെട്ടു.

റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട സുരക്ഷാ സംഘത്തില്‍ സൈനിക ഉദ്യോഗസ്ഥരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരും മറ്റ് പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്യുന്നു.

ടൂര്‍ണമെന്റിനായി 2.1 ദശലക്ഷം സന്ദര്‍ശകരുടെ വരവ് പ്രതീക്ഷിക്കുന്ന ഖത്തര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സൈനികരെ അയക്കുന്നതിനുള്ള കരട് കരാറിന് ഓഗസ്റ്റില്‍ ഫെഡറല്‍ കാബിനറ്റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

 

 

രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തറി നിക്ഷേപവും സാമ്ബത്തിക പിന്തുണയും തേടി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹ സന്ദര്‍ശിച്ച അതേ മാസം തന്നെയാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

Back to top button
error: