Breaking NewsNEWS

കാണാതായ വനിതാ എസ്.എച്ച്.ഒ പാലക്കാട് എത്തി; ഫോണ്‍ സ്വിച്ച് ഓഫ്

കോഴിക്കോട്: വയനാട്ടില്‍ നിന്നു കാണാതായ വനിതാ സി.ഐ പാലക്കാട് എത്തിയതായി വിവരം. പനമരം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ.എ.എലിസബത്തിനെ (54) ആണ് കാണാതായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പാലക്കാട് എത്തിയ വിവരം സ്ഥിരീകരിച്ചത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നു പറഞ്ഞിരുന്നു. എന്നാല്‍, അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എ.ടി.എം കൗണ്ടറില്‍നിന്നു പണം എടുത്തു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറി. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മേലുദ്യോഗസ്ഥരില്‍ നിന്നു ജോലി സമ്മര്‍ദമുണ്ടായതായി എലിസബത്ത് സഹപ്രവര്‍ത്തകരില്‍ ചിലരോടു പറഞ്ഞിരുന്നെന്നു വിവരമുണ്ട്.

 

Back to top button
error: