Cover StoryFrom the EditorKeralaNews

ഇ പി ജയരാജൻ അധികാരമേറ്റു

പിണറായി സർക്കാരിലെ ഇരുപതാമത്തെ മന്ത്രിയായി ഇ പി ജയരാജൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാവിലെ 10 മണിക്ക് ഗവർണർ പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

നേരത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇ പി ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ വിപൂലീകരിക്കണമെന്ന നിർദേശം സിപിഎം ഇടതു മുന്നണിയിൽ വച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് ഇ പി ജയരാജൻ വീണ്ടും മന്ത്രിയായത്. മുമ്പ് കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് തന്നെയാണ് ഇ പിക്ക് നൽകിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close