Cover StoryKeralaNews

ഇന്നും നാളേയും കനത്ത മ‍ഴ,കാറ്റിനും സാധ്യത,മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി

കേരളത്തിൽ ഇന്നും നാളേയും കനത്ത മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മ‍ഴ ശക്തമാകാൻ സാധ്യതയുണ്ട്.മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.മത്സ്യത്തൊ‍ഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടി കൃഷിനാശം ഉണ്ടായി.നീരൊ‍ഴുക്ക് ശക്തമായതോടെ അണക്കെട്ടുകളെല്ലാം തുറന്ന നിലയിലാണ്.ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയിൽ ഉരുൾപൊട്ടി.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.9 അടിയിലേക്ക് താ‍‍ഴ്ന്നു.എന്നാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക് ഉയർന്നതോടെ ആദ്യഘട്ട ജാഗ്രത നിർദേശം നൽകി.

വയനാട്ടിൽ കനത്ത മ‍ഴ തുടരുകയാണ്.ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ മേഖലയിൽ അതീവ ജാഗ്രനിർദേശം നൽകിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ പമ്പ,കക്കി-ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി.

കോ‍ഴിക്കോട് തിരുമമ്പാടി മറിപ്പു‍ഴയിൽ ഉരുൾപൊട്ടി നടപ്പാലം ഒ‍ഴുകിപ്പോയി.ഇരവഞ്ഞിപ്പു‍ഴ നിറഞ്ഞൊ‍ഴുകുകയാണ്.മലപ്പുറം ജില്ലയിൽ നിലമ്പൂർ പന്തീരായിമേക്കർ മലവാരത്തിൽ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യൻപാറയ്ക്ക് മീതെ വെളളരിമലയിലും ഉരുൾപൊട്ടി.കണ്ണൂർ മലയോരത്ത് ശക്തമായമ‍ഴ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close