Cover StoryFrom the EditorNationalNews

മോഡിയുടെ അഭിമുഖം :നുണകളും മുതലക്കണ്ണീരുമെന്ന് കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഉള്ളടക്കം നുണകളും മുതലക്കണ്ണീരും കൊണ്ട് നിറഞ്ഞതെന്ന് കോൺഗ്രസ്‌. തന്റെ അഞ്ച് വർഷ ഭരണം അവസാനിക്കാൻ ഒമ്പത് മാസം മാത്രം ബാക്കി നിൽക്കെ ഏതെങ്കിലും നേട്ടം മോഡിക്ക് എടുത്തു കാട്ടാനാവുമോ എന്ന് കോൺഗ്രസ്‌ ചോദിച്ചു.

നുണകൾ പറഞ്ഞ് മോഡി ആളുകളെ പറ്റിക്കുകയാണെന്നു കോൺഗ്രസ്‌ ആരോപിച്ചു. “2014 ൽ “ചന്ദ്രനെ” പിടിച്ചു തരാം എന്നാണ് മോഡി പറഞ്ഞത്. ഇപ്പോൾ പറയുന്നു തന്റെ വാഗ്ദാനങ്ങൾ പാലിക്കാൻ 2022 വരെ സമയം വേണമെന്ന്. ഒരു കാര്യം ഉറപ്പിച്ചു പറയാൻ കോൺഗ്രസിന് കഴിയും. ഒമ്പത് മാസത്തിനു ശേഷം കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടാവില്ല. “കോൺഗ്രസ്‌ വക്താവ് പവൻ ഖേര വ്യക്തമാക്കി.

എല്ലാ കൊല്ലവും 2 കോടി തൊഴിലവസരം എന്നതായിരുന്നു നരേന്ദ്രമോഡിയുടെ വാഗ്ദാനം . എന്നാലിപ്പോൾ ആ കണക്കുകൾ കാണിക്കാതെ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിൽ വന്ന വർധനയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾ സംഘടിത മേഖലയിൽ വന്നതാണ് പ്രോവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിൽ വര്ധനയുണ്ടാവാൻ കാരണമെന്നും അല്ലാതെ തൊഴിലവസരം കൂടിയതല്ലെന്നും കോൺഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close