Uncategorized

ട്രോളുകൾക്കിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വാഗ്‌ദാനം ചെയ്ത് മോഹൻലാൽ, ദുരിതബാധിതരെ സഹായിക്കാൻ സ്റ്റേജ് ഷോ ആലോചനയിൽ

ട്രോളുകൾക്കൊടുവിൽ മലയാളത്തിലെ താരരാജാക്കന്മാർ പ്രളയക്കെടുതി നേരിടുന്ന വർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു. നേരത്തെ തമിഴകത്ത് നിന്ന് സൂര്യയും കാർത്തിയും കമൽഹാസനും 25 ലക്ഷം രൂപ വീതം നൽകിയിരുന്നു. അതേസമയം താരസംഘടനയായ അമ്മ 10 ലക്ഷം രൂപയാണ് നൽകിയത്. ഇത് വ്യാപക വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു.

25 ലക്ഷം രൂപയാണ് മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുക കൈമാറും. മോഹൻലാൽ തുക പ്രഖ്യാപിച്ചതോടെ ബാക്കിയുള്ള താരങ്ങളും സംഭവനയുമായെത്തുമെന്നാണ് സൂചന.

പൃഥ്‌വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്താണ് ഉള്ളത്. ഈ സെറ്റിൽ നിന്നാകും ലാൽ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നത്. ദുരിതബാധിതരെ സഹായിക്കാൻ താര സംഘടന അമ്മ സ്റ്റേജ് ഷോയുടെ സാധ്യത ആലോചിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close