Cover StoryNationalNews

ലോകസഭാ മുൻസ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

ലോകസഭാ മുൻ‍സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു.89 വയസായിരുന്നു.വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാ‍ഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതൽ മോശമായിരുന്നു.

പത്തുതവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗമായിരുന്നു.2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു.യുപിഎ സർക്കാരിന് സിപിഐഎം പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാജി വയ്ക്കാൻ വിസമ്മതിച്ച സോമനാഥിനെ പാർട്ടിയിൽ നിന്ന് 2008ൽ പുറത്താക്കിയിരുന്നു.

പാർട്ടിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് ഈയടുത്ത് സോമനാഥ് പറഞ്ഞിരുന്നു.സോമനാഥ് ചാറ്റർജി വീണ്ടും സിപിഐഎമ്മിന് അഭിമതനാകുന്നു എന്ന സൂചനകളുമുണ്ടായിരുന്നു.ഇതിനിടെയാണ് മരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close