Cover StorySportsTrending

ലോർഡ്സിൽ ഇന്ത്യ തകർന്നടിഞ്ഞു,ഇന്നിംഗ്സിനും 159 റൺസിനും തോറ്റു

ഇംഗ്ലണ്ട് പേസർമാർക്ക് മുന്നിൽ വിരാട് കോലിയും കൂട്ടരും തകർന്നടിഞ്ഞു.289 റൺസിന്‍റെ ലീഡ് വ‍ഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 130 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ട് ബൗളർമാർ ചുരുട്ടിക്കെട്ടി.ഇന്നിംഗ്സിനും 159 റൺസിനുമാണ് ഇംഗ്ലണ്ടിന്‍റെ ജയം.

നാലു വിക്കറ്റ് വീതം വീ‍ഴ്ത്തിയ ജയിംസ് ആന്‍റേ‍ഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്.മൂന്നാം ദിനം സെഞ്ചുറി കരസ്ഥമാക്കിയ ക്രിസ് വോക്സ് രണ്ടു വിക്കറ്റെടുത്തു.33 റൺസെടുത്ത് പുറത്താകാതെ നിന്ന അശ്വിൻ ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.ക്യാപ്റ്റൻ വിരാട് കോലിക്ക് 17 റൺസെടുക്കാനെ ക‍ഴിഞ്ഞുളളു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close