Cover StoryFrom the EditorNationalNews

ജവാഹർലാൽ നെഹ്‌റുവിനെ പണ്ഡിറ്റെന്ന്‌ വിളിക്കരുത്, വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ

ജവഹർലാൽ നെഹ്‌റുവിനെ അധിക്ഷേപിച്ച് ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ.കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ചു സംസാരിക്കുന്നതിനിടെയാണ് ഗ്യാൻ ദേവ് അഹൂജയുടെ വിവാദപരാമർശം.

ജവഹർലാൽ നെഹ്‌റുവിനെ പണ്ഡിറ്റെന്നു വിളിക്കേണ്ടതില്ലെന്നു ഗ്യാൻ ദേവ് അഹൂജ പറയുന്നു. ആ വിശേഷണം നെഹ്‌റുവിന് കോൺഗ്രസ്‌ ചാർത്തി കൊടുത്തതാണെന്നും ഗ്യാൻ ദേവ് അഹൂജ ആരോപിക്കുന്നു. “നെഹ്‌റു പണ്ഡിറ്റല്ല. പോത്തും പന്നിയും കഴിക്കുന്നയാൾക്കു പണ്ഡിറ്റാകാൻ സാധിക്കില്ല. നെഹ്രുവിന്റെ പേരിനു മുന്നിൽ പണ്ഡിറ്റ് എന്ന് ചേർത്തത് കോൺഗ്രസ്‌ ആണ്. “ഗ്യാൻ ദേവ് അഹൂജ പറയുന്നു.

രാഹുൽ ഗാന്ധിയുടെ രാജസ്ഥാൻ പര്യടനത്തിന് മുന്നോടിയായാണ് എംൽഎ ഗ്യാൻ ദേവ് അഹൂജ വിവാദ പ്രസ്താവന നടത്തിയത്. നേരത്തെയും വിവാദ പ്രസ്താവനകൾ ഏറെ നടത്തിയ വ്യക്തിയാണ് ഗ്യാൻ ദേവ് അഹൂജ. ഡൽഹിയിലെ അമ്പതു ശതമാനം പീഡനങ്ങൾക്കു കാരണം ജെ എൻ യൂ വിദ്യാർത്ഥികൾ ആണെന്ന് ഗ്യാൻ ദേവ് അഹൂജ നേരത്തെ പ്രസ്താവിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close