Cover StoryFrom the EditorKeralaNews

പ്രളയദുരിതം :മൊത്തം മരണം 29, സൈന്യവും രംഗത്ത്

മഴ ദുരിതത്തിൽ മൊത്തം മരിച്ചവരുടെ എണ്ണം 29. ഏതാണ്ട് 54, 000 പേർ ഭാവനരഹിതരായെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിനാളുകളെ ദുരിതപ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. അഞ്ഞൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്.ദുരിതാശ്വാസത്തിനു സർക്കാർ വ്യാപക സംവിധാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് .ഒട്ടും ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു

മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത് മലബാറിലും മധ്യകേരളത്തിലുമാണ്. അഞ്ച് കോളം ആർമി യൂണിറ്റുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. മൊത്തം 7 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 40 നദികളിലാണ് ജലവിതാനം ഉയർന്നിട്ടുള്ളത്.

ആലപ്പുഴ, എറണാംകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, പാലക്കാട്‌ ജില്ലകളിൽ ഇന്ന് വരെയും ഇടുക്കിയിൽ മറ്റന്നാൾ വരെയും വയനാട്ടിൽ പതിനാലാം തിയ്യതി വരെയും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 58 അണക്കെട്ടുകളിൽ 24 എണ്ണത്തിൽ ജലനിരപ്പ് ഉയർന്ന രീതിയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close