SportsTrending

ഇന്ത്യ 107 റൺസിന്‌ പുറത്ത്

മഴയും ഇംഗ്ലണ്ടും കളിച്ച കളിയിൽ ഇന്ത്യക്ക് വൻ തകർച്ച. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര വെറും 107റൺസിന്‌ എല്ലാവരും പുറത്തായി.

മഴ രണ്ട് വട്ടം കളിമുടക്കിയ രണ്ടാം ദിനം 35. 2 ഓവറിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ബൗളർ ആർ അശ്വിൻ ആണ് ഇന്ത്യൻ ടോപ് സ്‌കോറർ.

മഴ പെയ്തു നനഞ്ഞ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് പേസർമാർ ഇന്ത്യയെ വലച്ചു. ജെയിംസ് ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് എടുത്തു. ക്രിസ് വോക്‌സ് രണ്ടും സ്റ്റുവർട് ബ്രോഡ്, സാം കറാൻ എന്നിവർ ഓരോ വിക്കറ്റും എടുത്തു. ടെസ്റ്റിന്റെ ആദ്യ ദിവസം മഴ പെയ്തതിനാൽ ടോസ് നേടിയ ഇംഗ്ലണ്ട് കാപ്റ്റൻ ജോ റൂട്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close