Cover StoryFrom the EditorNewsSpecial

മ‍ഴക്ക് കാരണം ന്യൂന മർദം തന്നെ,പക്ഷെ ഇത് അസാധാരണം

കേരളത്തിലെ പ്രളയ സമാനമായ മ‍ഴപ്പെയ്ത്തിനു പിന്നിൽ ന്യൂനമർദം തന്നെ.എന്നാൽ ഇങ്ങിനൊരു സാഹചര്യം അസാധാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.മ‍ഴയുടെ ഏറ്റവും ആക്ടീവായ ഘട്ടമാണ് ഇപ്പോൾ കാണുന്നത്.ജൂണിൽ തുടങ്ങിയ കാലവർഷം തുടരുകയാണ്.

അറബിക്കടലിലെ ന്യൂനമർദപാത്തിയാണ് ശക്തമായ മ‍ഴക്ക് കാരണം.മ‍ഴക്കാലത്ത് ന്യൂനമർദപാത്തി സാധാരണമാണ്.ഇത് പത്ത് ദിവസം വരെ നീണ്ടുനിൽക്കും.മ‍ഴക്കാലം തുടങ്ങുന്ന ജൂണിൽ ആദ്യദിനങ്ങളിൽ പെയ്ത ശേഷം മ‍ഴ ക്ഷയിക്കുകയാണ് പതിവ്.ശേഷം ജൂലൈയിൽ ശക്തി പ്രാപിക്കും.ഇത് ഏറ്റക്കുറച്ചിലോടെ സെപ്തംബർ വരെ തുടരും.എന്നാൽ ഇത്തവണ ജൂണിൽ തുടങ്ങിയ കനത്ത മ‍ഴ ആഗസ്റ്റിലും തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close