Cover StoryFrom the EditorNationalNews

ബിജെപി നേതാവും റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗക്കേസ്

മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു.ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.ഒരാ‍ഴ്ച മുമ്പ് അസം പൊലീസാണ് കേസെടുത്തത്.മോഡി സർക്കാരിലെ റെയിൽവെ സഹമന്ത്രിയാണ് രാജൻ ഗൊഹൈൻ.

യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് കാട്ടി മന്ത്രിയും യുവതിക്കെതിരെ പരാതി നൽകി.യുവതിയേയും കുടുംബത്തേയുമാണ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.

മന്ത്രി പരാതി നൽകിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചതായി മന്ത്രിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് യുവതി സമീപിച്ചതായി നാഗാവ് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ കേസ് നിലവിലുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close