Cover StoryKeralaNews

ഇ പി ജയരാജൻ മന്ത്രിയാകും ;വകുപ്പുകളിൽ അഴിച്ചുപണി

തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ. ജയരാജന് വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായി.  ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും ധാരണയായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും.

സിപിഎമ്മിന് ഒരു മന്ത്രിയെ കൂടുതൽ ലഭിക്കുമ്പോൾ സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും. ഇക്കാര്യത്തിൽ സിപിഐഎം– സിപിഐ നേതൃത്വങ്ങൾ ധാരണയിലെത്തിയതോടെയാണ് അടിയന്തര സിപിഐഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ്. മുഖ്യമന്ത്രിയുടെ ചികിത്സയും അതിനു ശേഷം വേണ്ടിവരുന്ന വിശ്രമവും കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏല്‍പിക്കേണ്ടതുണ്ട്. ഇപ്പോള്‍ മന്ത്രിസഭയില്‍ തോമസ് ഐസക്കും എ.കെ ബാലനുമാണ് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. അതില്‍ തോമസ് ഐസക്കാണ് സീനിയര്‍ .തോമസ് ഐസക്കിനെ പകരം ചുമതല ഏല്‍പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ഐസക്കിനെ മറികടന്ന് ബാലന് പകരം ചുമതല നല്‍കുന്നതും ശരിയല്ല. ഇതു കൂടി കണക്കിലെടുത്താണ് ഇവരേക്കാള്‍ സീനിയറായ കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവന്ന് മുഖ്യമന്ത്രി അവധിയില്‍ പോകുമ്പോള്‍ പകരം ചുമതല നല്‍കാന്‍ സിപിഐഎം നേതൃത്വം ആലോചിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close