Cover StoryFrom the EditorKeralaNews

ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നാല് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്തതു കൊണ്ടാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്.

ഒരു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.60 ആണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാൻ സാധ്യതയുണ്ടെന്ന് മന്ത്രി എം എം മാണിയും കളക്ടറും വ്യക്തമാക്കി.

ആശങ്ക വേണ്ടെന്നു മന്ത്രി എം എം മണി വ്യക്തമാക്കി. നിലവിലെ സ്ഥിതി നിയന്ത്രണവിധേയമെന്നു മന്ത്രി ചന്ദ്രശേഖരനും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close