Cover StoryKeralaNews

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ദുരിതങ്ങളും വിലയിരുത്താനാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ അതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ് ഇപ്പോള്‍. ഇക്കാര്യങ്ങള്‍ കേന്ദ്രസംഘത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയില്‍ 22 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരിതം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മഴ കൂടുതല്‍ ദുരിതം വിതച്ച നാലു ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close