Cover StoryFrom the EditorKeralaNews

26 വർഷത്തിന് ശേഷം ചെറുതോണി അണക്കെട്ട് തുറന്നു

26 വർഷത്തിന് ശേഷം ചെറുതോണി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ആണ് തുറന്നത്. ഷട്ടർ 50 സെന്റിമീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം വീതം നാലു മണിക്കൂർ സമയത്തേക്കാണ് ഷട്ടർ തുറന്നത്.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിൽ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. ട്രയൽ റൺ ആണെന്നും പരിഭ്രാന്തി വേണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close