Cover StoryLifeSpecial

ദിലീപിന്‍റെ സസ്പെൻഷൻ തീരുമാനിക്കാൻ അമ്മയിൽ രഹസ്യ വോട്ടെടുപ്പ്

ദിലീപിനെ സസ്പെന്‍റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ താരസംഘടന അമ്മ പ്രത്യേക ജനറൽ ബോഡി വിളിച്ച് വോട്ടെടുപ്പ് നടത്തും.രഹസ്യ വോട്ടെടുപ്പായിരിക്കും നടത്തുക.വനിതാ അംഗങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനം.

ക‍ഴിഞ്ഞ ദിവസം രേവതി,പത്മപ്രിയ,പാർവതി തിരുവോത്ത് എന്നിവരുമായി അമ്മ നേതൃത്വം ചർച്ച നടത്തിയിരുന്നു.ദിലീപിന സസ്പെന്‍റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.

അതേസമയം ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്ന് ചിലർ വാദിച്ചു.ഇതിനെ പത്മപ്രിയ എതിർത്തു.ദിലീപ് കേസിൽ പ്രതിയാണെന്നും ജയിലിൽ കിടന്നുവെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

തുടർന്നാണ് വോട്ടെടുപ്പ് എന്ന നിർദേശമുയർന്നത്.പരസ്യ വോട്ടെടുപ്പാകാം എന്നായിരുന്നു നേതൃത്വത്തിന്‍റെ നിലപാട്.ഇതിനെ ജോയ് മാത്യു എതിർത്തു.പരസ്യ വോട്ടിംഗിനെ സ്വാധീനിക്കാൻ ക‍ഴിയുമെന്നും രഹസ്യ വോട്ടെടുപ്പ് വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.ഒടുവിൽ രഹസ്യ വോട്ടെടുപ്പിന് തീരുമാനമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close