Uncategorized

കനത്ത മ‍ഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം,നാല് മരണം,വടക്കൻ ജില്ലകളിൽ ഉരുൾപൊട്ടൽ

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുകയാണ്.ഇടുക്കിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി 8 പേരെ കാണാതായി.3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.പെരിയാർവാലി കൂട്ടാക്കുന്നേൽ ആഗസ്റ്റി,ഭാര്യ ഏലിക്കുട്ടി.അടിമാലി ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.നേരത്തെ വയനാട്ടിലും ഒരാൾ മരിച്ചിരുന്നു.വൈത്തിരി ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.

കനത്ത മ‍ഴയിൽ വടക്കൻ ജില്ലകളിലെ മലയോരമേഖലകളിലും ഉരുൾപൊട്ടലും നാശനഷ്ടവും.വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടി.സ്റ്റേഷൻ ഭാഗികമായി തകർന്നു.പൊലീസ് സ്റ്റേഷൻ് സമീപം ലക്ഷംവീട് കോളനിയിൽ ഒരു സ്ത്രീ മണ്ണിനടിയിൽപ്പെട്ടു.റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനെത്തുടർന്ന് കോ‍ഴിക്കോട്-മൈസൂർ പാതയിൽ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടു.

കോ‍ഴിക്കോട് ജില്ലയിൽ 12 സ്ഥലത്താണ് ഉരുൾപൊട്ടിയത്.കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരു കുട്ടിയെ കാണാതായി.മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുൾപൊട്ടലുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close