KeralaNEWS

എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ കേരള ഘടകം ത്രൈവാർഷിക സമ്മേളനത്തിന് മുന്നോടിയായുള്ള ലോഗോ പ്രകാശനവും സെമിനാറും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് നടത്തുന്ന ത്രൈ വാർഷിക സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ‘ഇന്ത്യൻ ബാങ്കിങ്ങ് ഓൺ ക്രോസ്സ് റോഡ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. എസ്.ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ & സർക്കിൾ ഡെവലപ്പ്മെന്റ് തിരുവനന്തപുരം സർക്കിൾ ഓഫീസർ അശുതോഷ് ശർമ്മ സെമിനാർ ഉത്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ധനും മുൻ ഐബോക്ക് സംസ്ഥാന സെക്രട്ടറിയുമായ വി. കെ പ്രസാദ് വിഷയം അവതരിപ്പിച്ചു .

പ്രസിഡൻ്റ് ബിജു ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്. എസ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് .പി നന്ദിയും പറഞ്ഞു. ഐബോക് സംസ്ഥാന പ്രസിഡൻ്റ് വി. എസ് ഉണ്ണികൃഷ്ണൻ , എസ് ബി ഐ ഓ എ, കേരള സർക്കിൾ തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ജഗന്നാഥൻ. വി സംസ്ഥാന നേതാക്കളായ രാജേഷ്. ആർ, മഹേഷ് വേണുഗോപാൽ, മഹേഷ് ജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Back to top button
error: