Cover StoryFrom the EditorNationalNews

മധ്യപ്രദേശ് നഗരഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കി കോൺഗ്രസ്‌, പതിനാല് സീറ്റിൽ ഒമ്പതും നേടി, തേരോട്ടത്തിന്റെ തുടക്കമെന്ന് മധ്യപ്രദേശ് കോൺഗ്രസ്‌ പ്രസിഡന്റ്‌ കമൽനാഥ്

മധ്യപ്രദേശ് നഗരഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻമുന്നേറ്റം. പതിനാല് സീറ്റിൽ ഒമ്പതും കോൺഗ്രസ്‌ നേടി. മൂന്ന് സീറ്റ്‌ കോൺഗ്രസ്‌ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് നാലു സീറ്റ്‌ നേടാൻ മാത്രമേ കഴിഞ്ഞുള്ളു. സ്വതന്ത്രൻ ഒരു സീറ്റിൽ വിജയിച്ചു. ആഗസ്റ്റ് മൂന്നിനായിരുന്നു തെരെഞ്ഞെടുപ്പ്. 13 ജില്ലകളിലെ 14 മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കായിരുന്നു തെരെഞ്ഞെടുപ്പ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനസമ്മിതി ഇടിഞ്ഞില്ലാതാകുന്നതിന്റെ തെളിവാണ് ബിജെപിയുടെ പരാജയമെന്നും കോൺഗ്രസ്‌ തേരോട്ടം ആരംഭിച്ചുവെന്നും മധ്യപ്രദേശ് കോൺഗ്രസ്‌ പ്രസിഡന്റ്‌ കമൽനാഥ് വ്യക്തമാക്കി.

നിയമസഭാ തെരെഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ വന്ന തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയുടെ ആത്മവിശ്വാസം തകർക്കുന്നതാണെന്നു രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു. കോൺഗ്രസിനാകട്ടെ വിജയം കൂടുതൽ ഊർജം നൽകുമെന്നും വിലയിരുത്തപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close