Cover StoryFrom the EditorLifeMovies

ഇരുവറിലെ കരുണാനിധിയുടെ വേഷം ചെയ്യാനാകാത്തതിൽ ദുഃഖം, കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി

കലൈഞ്ജർ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. “നികത്താനാവാത്ത നഷ്ടം. ഒരു ഇതിഹാസകാലഘട്ടത്തിന്റെ അവസാനം. മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, വാഗ്മി, നമ്മുടെ കാലഘട്ടത്തിലെ മഹാനായ നേതാവ്. ഒരു വിപ്ലവകാരി. ഇതിനൊക്കെ പുറമെ ഒരു മഹാനായ മനുഷ്യൻ. തമിഴിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവായ്പ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു. മണിരത്‌നത്തിന്റെ സിനിമയിൽ അദ്ദേഹത്തിന്റെ റോൾ സ്വീകരിക്കാനാകാഞ്ഞതിൽ ഞാൻ ദുഃഖിക്കുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളിൽ സിനിമ, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ അധികരിച്ചുള്ള ചർച്ചകൾ ഇപ്പോഴും ഓർമയിലുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. “മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close