LifeMovies

ജനശതാബ്ദിയുമായി കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ പുതിയൊരു സംരംഭത്തിന് നാളെ തുടക്കം കുറിക്കുന്നു. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ട്രെയിൻ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുകയാണ്.

നാളെ, ആഗസ്റ്റ് 9, ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കായംകുളം കൊച്ചുണ്ണിയാകുന്ന നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു. പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തിൽ ബാബു ആന്‍റണി, സണ്ണി വെയ്ൻ, സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്‍റണി, പ്രിയങ്ക, അശ്വിനി, തെസ്നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

ബോബി – സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണ ബിനോദ് പ്രദാൻ നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിൻ കണങ്ങാട്ട് എന്നിവരുടെ വരുകൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ആഗസ്റ്റ് 17- ന് ഇറോസ് ഇന്‍റർനാഷണൽ റിലീസ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിലെത്തിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close